News >> ലവോസില്‍ 17 നിണസാക്ഷികള്‍ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെടുന്നു


Source: Vatican Radio

ദക്ഷിണേഷ്യന്‍ രാജ്യമായ ലവോസില്‍ 17 നിണസാക്ഷികള്‍ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെടുന്നു.

ഞായറാഴ്ച(11/12/16) ലാവോസിന്‍റെ തലസ്ഥാനമായ വിയെന്ത്യാനെയില്‍ വിശുദ്ധരുടെ നാമകരണനടിപിടികള്‍ക്കയുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചെലൊ അമാത്തൊ ഫ്രാന്‍സീസ് പാപ്പായുടെ പ്രതിനിനിധിയായി ഈ തിരുക്കര്‍മ്മത്തില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.

അമലോത്മഭവമറിയത്തിന്‍റെ സമര്‍പ്പിതര്‍ എന്ന സന്ന്യാസമൂഹത്തിലെ വൈദികനായ മാരിയൊ ബൊര്‍ത്സാഗ, അത്മായവിശ്വാസിയായ പോളി തൊജ് ക്സിയൂജ്, രൂപതാവൈദികനായ ജോസഫ് താവൊ തിയെന്‍ അമലോത്മഭവമറിയത്തിന്‍റെ    സമര്‍പ്പിതര്‍ എന്ന സന്ന്യാസമൂഹത്തിലെയും പാരീസിലെ വിദേശ പ്രേഷിതസമൂഹത്തിലെയും പത്തു വൈദികര്‍ 4 അത്മായസുഹൃത്തുക്കള്‍ എന്നിവരാണ് സഭയിലെ വാഴ്‍ത്തപ്പെട്ടവരുടെ ഗണത്തില്‍ ചേര്‍ക്കപ്പെടുന്ന ഈ രക്തസാക്ഷികള്‍.