News >> ദൈവാലയത്തിലേക്കുള്ള വഴി പറയാൻ മൊബൈൽ ആപ്പ്
Source: Sunday Shalom
വത്തിക്കാൻ സിറ്റി:യാത്രയിൽ സമീപത്തുള്ള ദൈവാലയത്തെക്കുറിച്ചും അവിടുത്തെ വിശുദ്ധബലിയുടെ സമയത്തെപ്പറ്റിയും അറിയാതെ ബുദ്ധിമുട്ടുന്നവർ ഇനി മൊബൈൽ ഫോണിൽ വിരൽ അമർത്തിയാ ൽ മതി. ദൈവാലയത്തിലേക്കുള്ള വഴിയും വിശുദ്ധബലിയുടെ സമയവും പറഞ്ഞുതരാൻ മൊബൈൽ ആപ്പ് തയ്യാറായിക്കഴിഞ്ഞു. വിശുദ്ധബലിയുടെ സമയം മാത്രമല്ല കുമ്പസാരത്തെപ്പറ്റിയുള്ള വിവരങ്ങളും അതിൽ ഉണ്ടാകും. കുമ്പസാരിപ്പിക്കുന്ന വൈദികരുടെ പേരുവിവരങ്ങളും മൊബൈൽ ഫോണിൽ തെളിയും.
മ്യൂസിമാന്റിക് കമ്പനിയുമായ് ച ർന്ന് സ്‌കോട്ട്‌ലൻഡിലെ സെന്റ് ആൻഡ്രൂസ് ആൻഡ് എഡിൻബർഗ് അതിരൂപത തയാറാക്കിയ കാത്തലിക് ആപ്പ് ഇതിനകം ചർച്ചയായിക്കഴിഞ്ഞു. സ്‌കോർട്ടിലൻഡിൽ മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കത്തോലിക്ക രൂപതകൾക്കും ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് ആപ്ലിക്കേഷൻ തയാറാക്കിയിരിക്കുന്നത്. വത്തിക്കാനിലായിരുന്നു ആപ്പിന്റെ ലോഞ്ചിംഗ്. സെന്റ് ആൻഡ്രൂസ് ആൻഡ് എഡിൻബർഗ് ആർച്ച്ബിഷപ്പ് ലിയോ കഷ്‌ലിയും ഫ്രാൻസിസ് പാപ്പ രൂപീകരിച്ച കമ്മ്യൂണിക്കേഷൻസ് സെക്രട്ടറിയേറ്റ് പ്രീഫെക്ട് മോൺ. ഡാറിയോ വിഗാനോയും ചേർന്നാണ് ആപ്പ് പുറത്തിറക്കിയത്.
മൊബൈൽ ആപ്പുകളോട് പുതുതലമുറ പ്രകടിപ്പിക്കുന്ന താൽപര്യമാണ് പുതിയ സംരംഭത്തിന് കാരണം. സമകാലീന ലോകത്തിലേക്ക് ദൈവത്തിന്റെ സ്‌നേഹവും കാരുണ്യവും കത്തോലിക്ക സഭ എങ്ങനെയാണ് എത്തിച്ചു നൽകുന്നതെന്നതിന്റെ ഉത്തമ ഉദാഹരണമാണ് പുതിയ ആപ്പ് എന്ന് ആർച്ച്ബിഷപ്പ് പറഞ്ഞു. ആധുനിക യുഗത്തിലെ പുതുതലമുറയിലേക്ക് ദൈവകരുണ എത്തിക്കാൻ നവസാങ്കേതിക വിദ്യകൾ ഉപയോഗിക്കണമെന്ന ഫ്രാൻസിസ് പാപ്പയുടെ ആഹ്വാനത്തെ അതിശയകരമാംവിധം യാഥാർത്ഥ്യമാക്കിയ അതിരൂപതാ നേതൃത്വത്തെ മോൺ. വിഗാനോ അഭിനന്ദിച്ചു.
കുമ്പസാരിക്കണമെന്ന ചിന്ത പലപ്പോഴും ഉണ്ടാകുമെങ്കിലും കുമ്പസാര സൗകര്യമുള്ള സ്ഥലങ്ങളെക്കുറിച്ചുള്ള അജ്ഞത പലപ്പോഴും അതിന് തടസമാകും. ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കാ ൻ പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്ന് പ്രകാശനത്തിൽ പങ്കെടുത്ത ഫാ. ജാമി ബോയിലർ പറഞ്ഞു. 2017 ഓടെ ആപ്പ് പൊതുജനങ്ങൾക്ക് ലഭ്യമാകും.