News >> ഓപൂസ് ദേയിയുടെ മേലദ്ധ്യക്ഷന്‍റെ നിര്യാണത്തില്‍ പാപ്പാ ഫ്രാന്‍സിസ് അനുശോചിച്ചു
Source: Vatican Radio"ദൈവകാര്യങ്ങള്‍ക്കായുള്ള വിശുദ്ധ കുരിശിന്‍റെ പ്രസ്ഥാനം" ,Opus Dei, -യുടെ സൂപ്പീരിയര്‍ ജനറലും, മെത്രാനുമായ ഹാവിയര്‍ എക്കെവേരിയ-യുടെ നിര്യാണത്തില്‍ പാപ്പാ ഫ്രാന്‍സിസ് അനുശോചിച്ചു.ആത്മാക്കളുടെ രക്ഷയ്ക്കായി സഭയില്‍ അനുസ്യൂതം പ്രവര്‍ത്തിച്ച ഈ വൈദികശ്രേഷ്ഠന്‍റെ ഉദാരമായ ജീവസമര്‍പ്പണം മഹത്തായ ക്രിസ്തു സാക്ഷ്യമാണെന്ന് അനുശോചന സന്ദേശത്തില്‍ പാപ്പാ വിശേഷിപ്പിച്ചു. ഡിസംബര്‍ 13-Ɔ൦ തിയതി ചൊവ്വാഴ്ച, പ്രസ്ഥാനത്തിന്‍റെ ഉപാദ്ധ്യക്ഷന്‍, ബിഷപ്പ് ഫെര്‍ണാണ്ടൊ ഒകാരിക് ബ്രാന (Fernando Ocariz Brana) വഴിയാണ് Opus Dei വൈദികരും അല്‍മായരുമായി ലോകത്തിന്‍റെ നാനാഭാഗങ്ങളിലുമുള്ള ഒരു ലക്ഷത്തോളം അംഗങ്ങളെ അവരുടെ സുപ്പീരിയര്‍ ജനറലിന്‍റെ നിര്യാണത്തില്‍ പ്രാര്‍ത്ഥനനിറഞ്ഞ അനുശോചനം പാപ്പാ അറിയിച്ചത്. വിശുദ്ധനായ ഹൊസ്സെമരീയ എസ്ക്രീവ 1928-ല്‍ സ്പെയിനില്‍ തുടക്കമിട്ട Opus Dei-യുടെ ഇപ്പോഴത്തെ മേലദ്ധ്യക്ഷനായ മെത്രാന്‍ എക്കേവേരിയ ഡിസംബര്‍ 12-Ɔ൦ തിയതി ചൊവ്വാഴ്ചയാണ് റോമില്‍ അന്തരിച്ചത്. 84 വയസ്സുണ്ടായിരുന്നു. സഭയുടെ മൂന്നാമത്തെ മേലദ്ധ്യക്ഷനായിരുന്നു ബിഷപ്പ് ഹാവിയര്‍ എക്കെവേരിയ.സാധാരണജീവിത ചുറ്റുപാടുകളിലും ദൈവം നമ്മെ വിശുദ്ധിയിലേയ്ക്കു വിളിക്കുന്നു എന്ന് ഉദ്ബോധിപ്പിക്കുന്ന വൈദികരും അധികം അല്‍മായരുമുള്ള കത്തോലിക്ക ആത്മീയപ്രസ്ഥാനമാണ് Opus Dei. ലോകത്തെ 90 രാജ്യങ്ങളിലായി ഒരു ലക്ഷത്തോളം അംഗങ്ങളുള്ളതില്‍ 90 ശതമാനവും കുടുംബസ്ഥരായ അല്‍മായരും മറ്റുള്ളവര്‍ അജപാലനശുശ്രൂഷയില്‍ സജീവരായ വൈദികരുമാണ്.