News >> സുവിശേഷത്തിന്‍റെ ആനന്ദം സംവഹിക്കുന്ന അപ്പസ്തോലരാകുക. ഫ്രാന‍്‍സീസ് പാപ്പാ


Source: Vatican Radio

ഡിസംബര്‍ പത്തൊമ്പതാം തീയതി മധ്യാഹ്നവേളയില്‍ ഇറ്റലിയിലെ കാത്തലിക് ആക്ഷന്‍ എന്ന കുട്ടികളു‌ടെ സംഘടനയില്‍പ്പെട്ട എഴുപതോളം അംഗങ്ങള്‍ക്കു  ഫ്രാന്‍സീസ് പാപ്പാ സന്ദേശം നല്‍കി. 

യേശുവിന്‍റെ ജനനം ഒരു വലിയ സന്തോഷത്തിന്‍റെ വാര്‍ത്തയായിട്ടാണ് മാലാഖമാര്‍ പ്രഘോഷിച്ചതെന്നു ലൂക്കാസുവിശേഷകന്‍ രേഖപ്പെടുത്തിയിരിക്കുന്നു. നാം ദൈവത്താല്‍ സ്നേഹിക്കപ്പെടുന്നു,യേശുവിന്‍റെ ജനനത്തിലൂടെയും നാം അത് അറിയുകയാണ്. അതെ, കുട്ടികളെ, നമ്മുടെ പിതാവ് എപ്പോഴും വിശ്വസ്തനാണ്. നാം എപ്പോഴും സ്നേഹിക്കപ്പെടുന്നു. ചിലപ്പോഴെല്ലാം അവിടുത്തെ സ്നേഹത്തില്‍നിന്ന് നാം അകലുമ്പോള്‍ നമ്മുടെ പുറകെയെത്തുന്നുണ്ട് ദൈവം തന്‍റെ സ്നേഹവുമായി. ഇതു തിരിച്ചറിയുന്ന ക്രിസ്ത്യാനിയുടെ ഹൃദയത്തില്‍ എപ്പോഴും ആനന്ദമുണ്ടായിരിക്കും.

ഈ ആനന്ദം പങ്കുവച്ചാല്‍ ഇരട്ടിക്കും. ഒരു ദാനമായി സ്വീകരിച്ച ഈ ആനന്ദം നമ്മുടെ എല്ലാ ബന്ധ ങ്ങളിലും സാക്ഷ്യമായിരിക്കുക എന്നത് ആവശ്യമാണ്.  കുടുംബത്തില്‍, സ്കൂളില്‍, ഇടവകയില്‍, എ ല്ലായിടത്തും.  ആനന്ദംകൊണ്ട് ചുറ്റിസ്സഞ്ചരിക്കുന്നവര്‍ എന്നതായിരിക്കട്ടെ നിങ്ങളുടെ ഈ വര്‍ഷത്തെ മുദ്രാവാക്യം. സര്‍ക്കസുകാരുടെ യാത്ര ഒരു പ്രതീകമാണ്. ഒരു പട്ടണത്തില്‍നിന്ന് മറ്റൊരു പട്ടണത്തി ലേക്ക് ആനന്ദം സംവഹിക്കുന്ന മിഷനറിമാരാകുക. തെരുവുകളില്‍നിന്ന് ആനന്ദം എല്ലാവരെയും ക ണ്ടുമുട്ടട്ടെ. യേശുവിന്‍റെ സ്നേഹവും വാത്സല്യവും പ്രഘോഷിക്കുന്ന, സുവിശേഷ ആനന്ദത്തിന്‍റെ അപ്പോസ്തോലരാകുക.  ആനന്ദം ഒരു പടര്‍ന്നുപിടിക്കുന്ന ഒന്നാണ്. ഇതാണ് ഞാന്‍ നിങ്ങള്‍ക്കു തരു ന്ന ദൗത്യം. പകര്‍ച്ചവ്യാധിപോലെ പടരുന്ന സന്തോഷം ഓരോരുത്തരുമായും, പ്രത്യേകിച്ചും നിങ്ങളുടെ വല്യമ്മവല്യപ്പന്‍മാരുമായും പങ്കുവയ്ക്കുക.  അവരോടു കൂടെക്കൂടെ സംസാരിക്കുക.  അവരിലേക്കും ഈ ആനന്ദം പടര്‍ന്നു പിടിക്കും.  അവരോട് കാര്യങ്ങള്‍ ചോദിക്കുക, അവരെ കേള്‍ക്കുക, അവര്‍ക്കു ചരിത്രം ഓര്‍മയുണ്ട്, ജീവിതാനുഭവങ്ങള്‍ ഏറെയുണ്ട്. ഇവ നിങ്ങളുടെ ജീവിത വഴികളില്‍ നിങ്ങളെ സഹായിക്കാനുതകുന്ന വലിയ സമ്മാനങ്ങളാണ്. 

ഈ പകര്‍ച്ചവ്യാധിപോലെയുളള സന്തോഷം സമാധാനത്തിനുവേണ്ടിയുള്ള നിങ്ങളുടെ പ്രതിബദ്ധതയാണ്. ദൈവം നിങ്ങളുടെ എല്ലാ നല്ല പ്രവര്‍ത്തനപദ്ധതികളെയും അനുഗ്രഹിക്കട്ടെ. ഹൃദയപൂര്‍വമായി ക്രിസ്മസിന്‍റെ ആനന്ദവും വിശുദ്ധിയും അവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ആശംസിച്ചുകൊണ്ടും കര്‍ത്താവിന്‍റെ അനുഗ്രഹവും പരിശുദ്ധ കന്യകാമറിയത്തിന്‍റെ സംരക്ഷണവും നേര്‍ന്നുകൊണ്ടും തനിക്കുവേണ്ടി പ്രാര്‍ഥിക്കുന്നതിനു മറക്കരുതേ എന്നു യാചിച്ചുകൊണ്ടുമാണ് പാപ്പാ സന്ദേശം അവസാനിപ്പിച്ചത്.