News >> നൂതന സാംസ്ക്കാരിക വീക്ഷണം പരിസ്ഥിതി പരിപാലനത്തിനാവശ്യം - കര്‍ദ്ദിനാള്‍ റവാസി
സര്‍വ്വസൃഷ്ടിയും പരിസ്ഥിതിയും നിരന്തരം പരിപാലിക്കപ്പെടേണ്ടതാണെന്ന നൂതന സാംസ്ക്കാരിക വീക്ഷണവും മനോഭാവമാറ്റവും സൃഷ്ടിക്കാനുതകുന്ന ശിക്ഷണം യുവജനം തൊട്ട് എല്ലാ പ്രായക്കാര്‍ക്കും നല്കേണ്ടതിന്‍റെ അടിയന്തര പ്രാധാന്യം സാംസ്ക്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ജാന്‍ ഫ്രാങ്കൊ റവാസി ചൂണ്ടിക്കാട്ടുന്നു. ഇറ്റലിയിലെ മിലാന്‍ പട്ടണത്തില്‍ ഞായറാഴ്ച (27/09/15) വിനോദസഞ്ചാരത്തെ അധികരിച്ച് സംഘടിപ്പി ക്കപ്പെട്ട സമ്മേളന ത്തിന് നല്കിയ സന്ദേശത്തിലാണ് അദ്ദേഹം ഈ വിദ്യാഭ്യാസത്തിന്‍റെ അനിവാര്യത ഊന്നിപ്പറഞ്ഞിരി ക്കുന്നത്.ഈ ഞായറാഴ്ച (27/09/15) ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ ലോക വിനോദസഞ്ചാരദിനം ആചരിക്കപ്പെട്ടതിനോടനുബന്ധിച്ചാണ് ഈ സമ്മേളനം സംഘടിപ്പിക്കപ്പെട്ടത്.ഇക്കഴിഞ്ഞ കൊല്ലം വിനോദസഞ്ചാരികളുടെ സംഖ്യ 100 കോടിയോളമായിരുന്നതിനെക്കുറിച്ചു സൂചിപ്പിക്കുന്ന കര്‍ദ്ദിനാള്‍ റവാസി ഈയൊരു പശ്ചാത്തലത്തില്‍ ഈ വിദ്യാഭ്യാസത്തിന്‍റെ പ്രസക്തി എത്രമാത്രമാണെന്ന് വ്യക്തമാക്കുന്നു.Source: Vatican Radio