News >> ചൂഷണം പരിസ്ഥിതിയെ തകര്‍ക്കുന്നു-കര്‍ദ്ദിനാള്‍ ടര്‍ക്സണ്‍


പരിസ്ഥിതിത്തകര്‍ച്ചയുടെ കാരണം കടിഞ്ഞാണില്ലാത്ത ഉപയോഗമാണെന്ന് നീതി-സമാധാനകാര്യങ്ങല്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദി നാള്‍ പീറ്റര്‍ കൊദ്വൊ അപ്പിയ ടര്‍ക്സണ്‍.

     ഫ്രാന്‍സിസ് പാപ്പായുടെ, "ലൗദാത്തോ സി" (അങ്ങേയ്ക്കു സ്തുതി) എന്ന പുതിയ ചാക്രികലേഖനത്തെ ആധാരമാക്കി, പരിസ്ഥിതിയെയും കാലാവസ്ഥമാറ്റത്തെയും അധികരിച്ച്  അമേരിക്കന്‍ ഐക്യനാടുകളിലെ ബോസ്റ്റണ്‍ കോളേജില്‍ തിങ്കളാഴ്ച (28/09/15) മുതല്‍ ഒക്ടോബര്‍ 01 വരെ സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന സമ്മേളനത്തില്‍, അതിന്‍റെ ആരംഭദിനത്തില്‍, സംസാരിക്കുകയായിരുന്നു അദ്ദേഹം.

     ഭൗതിവാദത്തിന്‍റെയും അത്യാര്‍ത്തിയുടെയും ഉപഭോഗമനസ്ഥിതിയുടെയും പൊങ്ങച്ചത്തിന്‍റെയും ഫലമായി, എല്ലാം കുന്നുകൂട്ടുന്ന പ്രവണതയാണ് പരിസ്ഥിതി പ്രശ്നത്തിനു പിന്നിലെന്ന് 'ലൗദാത്തൊ സി'-യുടെ വെളിച്ചത്തില്‍ കര്‍ദ്ദിനാള്‍ ടര്‍ക്സണ്‍ വിശദീകരിച്ചു.

     നരകുലത്തെയും പരിസ്ഥിതിയെയും വേറിട്ടു കാണരുത്; മറിച്ച് ഒന്നായി കാണണം എന്ന "ലൗദാത്തൊ സി" - യുടെ വീക്ഷണവും അദ്ദേഹം പങ്കുവച്ചു.

Source: Vatican Radio