News >> ഫ്രാന്‍സീസ് പാപ്പായ്ക്ക് ഇറ്റലിയിലെ തടവുകാരുടെ പിറന്നാള്‍ ആശംസകള്‍


Source: Vatican Radio

ഫ്രാന്‍സീസ് പാപ്പായുടെ എണ്‍പതാം ജന്മദിനത്തോടനുബന്ധിച്ച്, ഡിസംബര്‍ പതിനേഴാംതീയതി ഉച്ചകഴിഞ്ഞ് പാദുവായിലെ ജയില്‍വാസികള്‍ അവിടുത്തെ കപ്ലോന്‍ ആയ ഫാ. മാര്‍ക്കോ പോസ്സയോടു ചേര്‍ന്ന് ഫോണിലൂടെ സ്കൈപ്പു വഴി പിറന്നാളാശംസകള്‍ നേര്‍ന്നു. ഏതാണ്ട് അറുപതോളം വരുന്ന ജയില്‍വാസികളോടൊപ്പം ജയില്‍ ഡയറക്ടര്‍ ഓത്താവിയോ കസറാനോയും മറ്റു ഓഫീസര്‍മാ രും സന്നിഹിതരായിരുന്നു.

കാരുണ്യവര്‍ഷത്തിലെ നവംബര്‍ 6-ലെ തടവുകാരുടെ ജൂബിലി അനുസ്മരിച്ചുകൊണ്ട് അവരുടെ പ്രതിനിധിയായി മാര്‍സ്യോ പാപ്പായക്കുള്ള ആശംസാക്കത്തില്‍ ഇങ്ങനെ വായിച്ചു. കാരുണ്യത്തിന്‍റെ ജൂബിലി വര്‍ഷത്തിനുശേഷം  ഞങ്ങളുടെ ഓരോ സെല്ലിന്‍റെയും വാതിലുകള്‍ വിശുദ്ധ വാതിലുകളാണ്. പഴയജീവിതത്തില്‍നിന്നുള്ള മാറ്റത്തെ, ജീവിതനവീകരണത്തെ പ്രതീകാത്മകമായി വാതിലുകള്‍ ഞങ്ങളെ ഓര്‍മിപ്പിക്കുന്നു.  പ്രത്യാശയാണ് ക്രിസ്തീയജീവിതത്തിന്‍റെ ഊര്‍ജം, ആ പ്രത്യാശ യേശുവാണെന്ന് തങ്ങളറിയുന്നു. തുടര്‍ന്ന് ആശംസാഗാനവും ആലപിച്ചു.  പാപ്പാ അവരുടെ മംഗളാശംസകള്‍ സ്വീകരിച്ചു കൃത ജ്ഞതയര്‍പ്പിക്കുകയും ഞാന്‍ നിങ്ങളോടുകൂടി, നിങ്ങളുടെയടുത്തുണ്ട് എന്നു പറഞ്ഞ് അവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ആശീര്‍വാദം നല്കുകയും ചെയ്തു.