News >> ക്രിസ്തുമസ്നാളിലെ സാഹോദര്യത്തിന്‍റെ നേര്‍ക്കാഴ്ച


Source: Vatican Radio

ഡിസംബര്‍ 23-Ɔ൦ തിയതി വെള്ളിയാഴ്ച വൈകുന്നേരം പാപ്പാ ഫ്രാന്‍സിസ് വത്തിക്കാന്‍ കുന്നിലെ 'മാത്തര്‍ എക്ലേസിയ' ഭവനത്തിലെത്തി മുന്‍പാപ്പാ ബനഡിക്ട് 16-Ɔമനെ കണ്ട് ക്രിസ്തുമസ് ആശംസകള്‍ അര്‍പ്പിച്ചു.

ചെറിയൊരു ഭവനത്തില്‍ എകാന്തജീവിതം നയിക്കുന്ന തന്‍റെ മുന്‍ഗാമിയെ കാണാന്‍ ക്രിസ്തുമസ് നാളിലെ തിരക്കിലും പാപ്പാ ഫ്രാന്‍സിസ് സമയം കണ്ടെത്തിയത് ഇരുവരും തമ്മിലുള്ള വിനീതമായ സഹോദരബന്ധത്തിന്‍റെ തെളിവാണ്. ഈ സാഹോദര്യസംഗമം ഇടയ്ക്കിടെ പതിവുള്ളതുമാണ്. പ്രായാധിക്യത്തിന്‍റെ ശാരീരികക്ഷീണം ദൃശ്യമെങ്കിലും ദൈവശാസ്ത്രപണ്ഡിതനും വാഗ്മിയുമായ മുന്‍പാപ്പാ പ്രസന്നവദനനും ഉന്മേഷവാനുമായിരുന്നു.

വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി, ഗ്രെഗ് ബര്‍ക്ക് ഡിസംബര്‍ 24-Ɔ൦ തിയതി ശനിയാഴ്ചയാണ്  റോമില്‍ ഇറക്കിയ പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്.