News >> വി. സ്തേഫാനോസിന്‍റെ മഹത്വമാര്‍ന്ന ക്രിസ്തുസാക്ഷ്യം
Source: Vatican Radioവത്തിക്കാനില്‍ വി. പത്രോസിന്‍റെ അങ്കണത്തില്‍ എത്തിയ ആയിരക്കണക്കിനു തീര്‍ഥാടകരെ അഭിസംബോധന ചെയ്തുകൊണ്ട് പാപ്പാ വി. സ്തേഫാനോസിന്‍റെ തിരുനാളില്‍, ത്രികാലജപ സന്ദേശം നല്‍കി.വി. സ്തേഫാനോസിന്‍റെ രക്തസാക്ഷിത്വത്തിന്‍റെ തിരുനാളാചരിക്കുന്നതിന് നമ്മെ ഒരുക്കിക്കൊണ്ട്, ക്രിസ്മസിന്‍റെ ആനന്ദം ഇന്നും നമ്മുടെ ഹൃദയങ്ങളെ നിറയ്ക്കുന്നു, ഈ ആദ്യരക്തസാക്ഷിത്വം ക്രൈസ്തവരക്ത സാക്ഷിത്വത്തിന്‍റെ ഏറ്റം മഹത്വമാര്‍ന്ന സാക്ഷ്യ മാണ്. യേശുക്രിസ്തുവിനോടുള്ള സ്നേഹത്തെപ്രതിയുള്ള വി. സ്തേഫാനോ സിന്‍റെ ഈ രക്തസാക്ഷിത്വം ഇന്നും സഭയില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു.ഈ സാക്ഷ്യത്തെക്കുറിച്ചാണ് ഇന്നത്തെ സുവിശേഷം നമ്മോടു പറയുന്നത് (മത്താ 10.17-22). യേശു തന്‍റെ ശിഷ്യര്‍ക്കു വാഗ്ദാനം ചെയ്യുന്നത് പരിത്യക്തതയും പീഡനവുമാണ്: എന്‍റെ നാമംമൂലം നിങ്ങള്‍ സര്‍വരാലും ദ്വേഷിക്കപ്പെടും (വാ. 22). ലോകം ക്രിസ്തു അനുയായികളെ ദ്വേഷിക്കുന്നത്, അത് യേശുവിനെ ദ്വേഷിച്ച അതേ കാരണത്താലാണ്. യേശു ലോകത്തിലേക്കു ദൈവത്തിന്‍റെ പ്രകാ ശമാണ് കൊണ്ടുവന്നത്. എന്നാല്‍ ലോകമാകട്ടെ, അതിന്‍റെ ദുഷ്ടതയെ ഒളിച്ചുവയ്ക്കാനായി ഇരുട്ടിനെ അഭിലഷിച്ചു. പ്രകാശത്തെ വെറുത്തു. ഇതാണ് സുവിശേഷത്തിന്‍റെയും ലോകത്തിന്‍റെയും മനോ ഭാവങ്ങള്‍ തമ്മിലുള്ള വൈരുദ്ധ്യം. യേശുവിനെ അനുഗമിക്കു കയെന്നാല്‍, ഇരുട്ടിനെ ഉപേക്ഷിച്ചു കൊണ്ട് ഈ പ്രകാശത്തെ പിഞ്ചെല്ലുക എന്നാണ് അര്‍ഥമാക്കുന്നത്.ഇന്നും ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരെ അനുസ്മരിച്ച പാപ്പാ അവര്‍ക്കു സമീപസ്ഥരായിരിക്കു ന്നതിനും അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നതിനും അഭ്യര്‍ഥിച്ചു. ഒപ്പം ക്രിസ്തുവിനെ ആനന്ദത്തോടും ധൈര്യത്തോടുംകൂടെ പിഞ്ചെല്ലുന്നതിന് ഏവരെയും ആഹ്വാനം ചെ യ്യുകയും ചെയ്തു. തുടര്‍ന്ന് രക്തസാക്ഷികളുടെ മാതാവായ പരിശുദ്ധ കന്യകയോടു മാധ്യസ്ഥം അപേക്ഷിച്ചുകൊണ്ട് ത്രികാലജപം ചൊല്ലി.ത്രികാലജപത്തിനുശേഷം ക്രിസ്മസ് ദിനത്തിലുണ്ടായ റഷ്യന്‍ മിലിട്ടറി വിമാനാപകടത്തില്‍ മരിച്ചവരോടുള്ള അനുശോചനം പാപ്പാ അറിയിച്ചു. എല്ലാവര്‍ക്കും സമാധാനാശംസകള്‍ നേരുകയും ഈ ദിനങ്ങളില്‍ തനിക്ക് ആശംസകള്‍ അയച്ചവര്‍ക്ക്, പ്രത്യേകിച്ചു പ്രാര്‍ഥന വാഗ്ദാനം ചെയ്തവര്‍ക്കു നന്ദി പറയുകയും ചെയ്തു. തുടര്‍ന്ന് തനിക്കുവേണ്ടി പ്രാര്‍ഥിക്കുന്നതിനു മറക്കരുതേ എന്നപേക്ഷിച്ചു കൊണ്ട് നല്ല ഉച്ചവിരുന്നാശംസിച്ചു. വീണ്ടും കാണാം എന്ന ആശംസയോടെയാണ് ത്രികാലജപത്തോടനുബന്ധിച്ചുള്ള സന്ദേശം പാപ്പാ അവസാനിപ്പിച്ചത്.