News >> പ്രകാശിതമായി, ആ ശ്രേഷ്ഠ പുസ്തകം

Source: Sunday Shalom


കോതമംഗലം: മലങ്കര യാക്കോബായ സുറിയാനി സഭയുടെ അമരക്കാരൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ ജീവചരിത്രമായ ശ്രേഷ്ഠം ഈ ജീവിതത്തിന്റെ പ്രകാശന കർമം കോതമംഗലത്ത് നടന്നു. മാർ അത്തനേഷ്യസ് ഇൻഡോർ സ്‌റ്റേഡിയത്തിൽ മലങ്കര മാർത്തോമ്മാ സുറിയാനി സഭാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽവച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകാശനം നിർവഹിച്ചത്. മലങ്കര കത്തോലിക്കാ സഭാധ്യക്ഷൻ കർദ്ദിനാൾ ബസേലിയോസ് മാർ ക്ലീമീസ് കാതോലിക്കാ ബാവ മുഖ്യമന്ത്രിയിൽനിന്ന് പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി.

ശ്രേഷ്ഠ ബാവായെ മുഖ്യമന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. പ്രൗഢോജ്വലമായ സമ്മേളനത്തിൽ സി.എസ്.ഐ ബിഷപ് കെ.ജി.ഡാനിയൽ, യാക്കോബായ സുറിയാനി സഭയിലെ മെത്രാപ്പോലീത്തമാർ, രാഷ്ട്രീയ സാമൂഹ്യരംഗത്തെ പ്രമുഖർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സുറിയാനി ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസിന്റെ അനുഗ്രഹസന്ദേശം ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത വായിച്ചു.