News >> റോമന്‍ കൂരിയാ യില്‍ പുതിയൊരു കാര്യാലയമായി സ്ഥാപിക്കപ്പെട്ടിരിക്കുന്ന സമഗ്ര മാനവ പുരോഗതിക്കായുള്ള വിഭാഗം
Source: Vatican Radioനീതിസമാധാനകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതി, കോര്‍ ഊനും പൊന്തിഫിക്കല്‍ സമിതി, കുടിയേറ്റക്കാരുടെയും യാത്രികരുടെയും അജപാലനശ്രദ്ധയ്ക്കായുള്ള പൊന്തിഫിക്കല്‍ സമിതി, ആരോഗ്യപ്രവര്‍ത്തകരുടെ അജപാലനശ്രദ്ധയ്ക്കായുള്ള പൊന്തിഫിക്കല്‍ സമിതി എന്നിവയെ ഏകോപിപ്പിച്ചുകൊണ്ട് ഫ്രാന്‍സീസ് പാപ്പാ 2016 ആഗസ്റ്റ് 17ന് ആണ് "ഹുമാനാം പ്രോഗ്രെസിയോനെം" - "മാനവ പുരോഗതി" എന്ന "മോത്തു പ്രോപ്രിയൊ" അഥവാ, സ്വയാധികാരപ്രബോധനം വഴി ഈ പുതിയ വിഭാഗം സ്ഥാപിച്ചത്.ആകയാല്‍ 2016 ഡിസമ്പര്‍ 31 ന് ഈ പൊന്തിഫിക്കല്‍ സമിതികളുടെ നൈയമികാസ്തിത്വം അവസാനിച്ചു.ജനുവരി ഒന്നിന് തത്വത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച "സമഗ്ര മാനവപുരോഗതിക്കായുള്ള വിഭാഗ"ത്തിന്‍റെ ചുമതല കര്‍ദ്ദിനാള്‍ പീറ്റര്‍ കൊദ്വൊ അപ്പിയ ടര്‍ക്സണിനാണ്.പാപ്പായുടെ തീരുമാനമനുസരിച്ച് ശനിയാഴ്ചയോടെ (31/12/16) പ്രവര്‍ത്തനം അവസാനിച്ച പൊന്തിഫിക്കല്‍സമിതികളില്‍ ഒന്നായ നീതിസമാധാനകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ അദ്ധ്യക്ഷനായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു അദ്ദേഹം.