News >> പശ്ചിമബംഗാളിൽ ക്രിസ്ത്യൻ സർവകലാശാല


കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ക്രിസ്ത്യൻ സർവകലാശാലക്കുള്ള ഒരുക്കങ്ങൾ വളരെ വേഗത്തിൽ മുമ്പോട്ട്. സെന്റ് സേവ്യേഴ്‌സ് സർവകലാശാല കൊൽക്കത്ത 2016′ എന്ന പേരിൽ ഇതിനായി സം സ്ഥാന നിയമസഭ ഏകകണ്ഠമായി ബിൽ പാസാക്കി. കൊൽക്കത്തയിലെ ന്യൂ ടൗണിലാണ് ജസ്യൂട്ട് വൈദികരുടെ നേതൃത്വത്തിലുള്ള സെന്റ് സേവ്യേഴ്‌സ് സർവകലാശാല ആരംഭിക്കുന്നത്. 2017-18 അധ്യയന വർഷത്തിൽ കോഴ്‌സുകൾ തുടങ്ങുന്ന വിധത്തിലുള്ള പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. സംസ്ഥാന ഗവർണർ അധ്യക്ഷനായുള്ള ട്രസ്റ്റ് ആണ് സർവകലാശാലയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.

മറ്റ് സർവകലാശാലകളുടെ വൈസ് ചാൻസലർമാരെ നിയമിക്കുന്നതുപോലെ ഇവിടെയും വൈസ് ചാൻസലറെ നിയമിക്കുന്നത് ഗവർണറായിരിക്കും. സർവകലാശാലയുടെ മറ്റ് ഡിപ്പാർട്ടുമെന്റുകൾ പ്രവർത്തിക്കുന്നത് സാധാരണ സർവകലശാലകളുടേതുപോലെയായിരിക്കും. കൊൽക്കത്ത സെന്റ് സേവ്യേഴ്‌സ് കോളജ് പ്രിൻസിപ്പൽ ഫാ. ജോൺ ഫെലിക്‌സ് രാജ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.