News >> പ്രാര്‍ത്ഥനനിയോഗങ്ങളുടെ ക്രമത്തില്‍ മാറ്റങ്ങള്‍


Source: Vatican Radio

സഭയുടെ ആഗോള പ്രാര്‍ത്ഥനാനിയോഗങ്ങളുടെ ക്രമത്തില്‍ പാപ്പാ ഫ്രാന്‍സിസ് മാറ്റംവരുത്തി.

പൊതുനിയോഗവും, പ്രേഷിതനിയോഗവും എന്നിങ്ങനെ രണ്ടു പ്രാര്‍ത്ഥനാനിയോഗങ്ങളാണ് കഴിഞ്ഞ 100-ല്‍ അധികം വര്‍ഷങ്ങളായി പ്രതിമാസമുള്ള "പാപ്പായുടെ പ്രാര്‍ത്ഥനാനിയോഗങ്ങള്‍" എന്ന പേരില്‍ നല്കിയിരുന്നത്.

2017 ജനുവരി മാസംമുതല്‍ എല്ലാമാസവും രണ്ടു നിയോഗങ്ങള്‍ക്കു പകരം ആദ്യമാസത്തില്‍ പൊതുനിയോഗവും, രണ്ടാം മാസത്തില്‍ പ്രേഷിതനിയോഗവുമായി പാപ്പാ ഫ്രാന്‍സിസ് ഭേദഗതിചെയ്തതാണ് ഈ മാറ്റം. ആദ്യമാസം പൊതുനിയോഗവും, രണ്ടാം മാസം പ്രേഷിതനിയോഗവും...മാറിമാറിയായിരിക്കും വരുന്നതെന്ന് പ്രാര്‍ത്ഥനാനിയോഗങ്ങളുടെ രാജ്യന്തര ശ്രൃംഖലയുടെ (World Network of Pope's Prayer)  ഉത്തരവാദിത്തംവഹിക്കുന്ന ഫാദര്‍ ഫ്രെദറിക്ക് ഫൂര്‍ണോ ജനുവരി 4-‍Ɔ൦ തിയതി ബുധനാഴ്ച ഇറക്കിയ പ്രസ്താവനയിലൂടെ മാറ്റങ്ങള്‍ വ്യക്തമാക്കി.  

പാപ്പായുടെ ആഗോള പ്രാര്‍ത്ഥനാനിയോഗവും പ്രേഷിതനിയോഗവും മാറിമാറിവരുന്ന ഹ്രസ്വവീഡിയോ സന്ദേശങ്ങള്‍ ( Pope's Video) തുടര്‍ന്നും  നിര്‍മ്മിക്കപ്പെടും. കഴിഞ്ഞൊരു വര്‍ഷമായി വത്തിക്കാന്‍ ടെലിവിഷന്‍ കേന്ദ്രവും (Vatican Television Center), മാക്കി ഏജന്‍സിയും  (Maci Communications) ചേര്‍ന്നു നിര്‍മ്മിച്ച പാപ്പായുടെ പ്രാര്‍ത്ഥനാനിയോഗങ്ങളുടെ വന്‍വിജയവും രാജ്യാന്തര തലത്തിലുള്ള സ്വീകാര്യതയും,  പൊതുവായി ലഭിച്ച ഏറെ ക്രിയാത്മകമായ പ്രതികരണവും കണക്കിലെടുത്തുകൊണ്ടാണ് പൊതുപ്രാര്‍ത്ഥനാനിയോഗവും പ്രോഷിതനിയോഗവും ഓരോ മാസവും മാറിമാറിവരുന്ന നവമായ പദ്ധതി ക്രമപ്പെടുത്തിയത്. ഇതുവഴി രണ്ടു വീഡിയോ പ്രദര്‍ശനങ്ങളിലും,  വിഷയത്തിന് അനുസൃതമായ വ്യത്യസ്തത അവതരണരീതിയില്‍ ഉണ്ടായിരിക്കും.

പ്രാര്‍ത്ഥനാനിയോഗവുമായ ബന്ധപ്പെട്ട് മറ്റൊരു പുതുമ വരുത്തുന്നത്, മാസത്തിലെ ആദ്യ ഞായറാഴ്ചത്തെ ത്രികാലപ്രാര്‍ത്ഥനയുടെ അന്ത്യത്തില്‍ കാലികവും അടിയന്തിരവുമായ ലോകത്തിന്‍റെ പൊതുആവശ്യങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാനുള്ള പ്രത്യേക അഭ്യര്‍ത്ഥന 2017- ഫെബ്രുവരി മുതല്‍ പാപ്പാ ഫ്രാന്‍സിസ് നല്കും എന്നതാണ്. ഫാദര്‍ ഫൂര്‍ണോ അഭിമുഖത്തില്‍ അറിയിച്ചു.