News >> വിദ്യഭ്യാസം: പക്വതയാര്‍ന്ന മനുഷ്യവ്യക്തിയായിത്തീരുന്നതിന്
Source: Vatican Radioഅസ്തിത്വത്തിന്‍റെ സമ്പന്നതയും സങ്കീര്‍ണ്ണതകളും പൊരുത്തപ്പെടാത്ത പക്ഷം വികിരണത്തിനും ദിശാബോധരാഹ്യത്യത്തിനും കാരണമാകുമെന്ന് യൂറോപ്പിലെ കത്തോലിക്കമെത്രാന്‍സംഘങ്ങളുടെ സമിതിയുടെയും ഇറ്റലിയിലെ കത്തോലിക്കാമെത്രാന്‍ സംഘത്തിന്‍റെയും അദ്ധ്യക്ഷനും ഇറ്റലിയിലെ ജേനൊവ അതിരൂപതയുടെ മെത്രാപ്പോലിത്തയുമായ കര്‍ദ്ദിനാള്‍ ആഞ്ചെലൊ ബഞ്ഞാസ്കൊ.വിദ്യാലായങ്ങളില്‍ മതബോധനം പാഠ്യവിഷയമായി തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള ദിനമായി ഇറ്റലിയില്‍ ജനുവരി 8 ആചരിക്കപ്പെടുന്ന പശ്ചാത്തലത്തില്‍ മാതാപിതാക്കള്‍ക്കായി നല്കിയ ഒരു കത്തിലാണ് അദ്ദേഹത്തിന്‍റെ ഈ പ്രസ്താവനയുള്ളത്.ഭൗതികമായ ക്ഷേമത്തിന് പ്രാധാന്യമുണ്ടെന്ന് ജീവിതം കാട്ടിത്തരുന്നുണ്ടെങ്കിലും അത് ആത്യന്തികമായി സന്തോഷം പ്രദാനം ചെയ്യുന്നില്ലയെന്നും ഒരുതരം അതൃപ്തി പരക്കെയുണ്ടെന്നും അത് പ്രധാനമായും ആഘാതമേല്‍പ്പിക്കുന്നതു യുവതലമുറകളെയാണെന്നും കര്‍ദ്ദിനാള്‍ ബഞ്ഞാസ്കൊ ചൂണ്ടിക്കാണിക്കുന്നു.വിദ്യാലയവും സമ്പന്നമാണെന്നും എന്നാല്‍ അവിടെ ഒരുവന്‍ ഒരു വിജ്ഞാനകോശമല്ല മറിച്ച് പക്വതയാര്‍ന്ന മനുഷ്യവ്യക്തിയായിത്തീരുകയാണ് വേണ്ടതെന്ന് അദ്ദേഹം വിശദീകരിക്കുന്നു.കത്തോലിക്കാ മതബോധനം, അതിന്‍റെ സാംസ്കാരിക പ്രാധാന്യം കൊണ്ടും, എല്ലാവര്‍ക്കും വിശദീകരണത്തിന്‍റെയും സന്തുലിതാവസ്ഥയുടെയും അവസരമായിത്തീരുമെന്ന് കര്‍ദ്ദിനാള്‍ ആഞ്ചെലൊ ബഞ്ഞാസ്കൊ ഉദ്ബോധിപ്പിക്കുന്നു.കത്തോലിക്ക മതബോധനത്തില്‍ അന്തര്‍ലീനമായിരിക്കുന്ന സാര്‍വ്വത്രികമൂല്യങ്ങള്‍ ചിന്തകള്‍ക്കും ജീവിതത്തിനും പ്രചോദനമായിത്തീരുന്നതിന് മക്കള്‍ക്കുവേണ്ടി മതബോധനം വിശ്വാസത്തോടും ബോധ്യത്തോടും കൂടി തിരഞ്ഞെടുക്കാന്‍ അദ്ദേഹം മാതാപിതാക്കളെ ക്ഷണിക്കുന്നു.