News >> സിനഡിന് അനുഗ്രഹമായി കൊച്ചുത്രേസ്യാ പുണ്യവതിയുടെ വാഴ്ത്തപ്പെട്ട മാതാപിതാക്കള്‍
കൊച്ചുത്രേസ്യാ പുണ്യവതിയും വാഴ്ത്തപ്പെട്ട മാതാപിതാക്കളായ ലൂയിസും സെലിനും ഒക്ടോബര്‍ 2-ാം തിയതി വെള്ളിയാഴ്ച വത്തിക്കാനില്‍ ആരംഭിക്കുന്ന സിനഡിന് അനുഗ്രഹ വര്‍ഷമാകുമെന്ന് പോസ്റ്റുലേറ്റര്‍ ഫാദര്‍ അന്തോണിയോ സങ്കാലി പ്രസ്താവിച്ചു. ഒക്ടോബര്‍ 1-ാം തിയതി വ്യാഴാഴ്ച ആഗോള മിഷന്‍പ്രവര്‍ത്തനങ്ങളുടെ മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാളില്‍ പുണ്യവതിയുടെയും അവരുടെ വാഴ്ത്തപ്പെട്ടവരായ മാതാപിതാക്കള്‍ സെലിന്‍, മാര്‍ട്ടിന്‍ എന്നിവരുടെയും പൂജ്യശേഷിപ്പുകള്‍ റോമിലെ മേരി മേജര്‍ പേപ്പല്‍ ബസിലിക്കയിലെ ചെറിയ അള്‍ത്താരയില്‍ പ്രതിഷ്ഠിക്കും.കൊച്ചുത്രേസ്യാ പുണ്യവതിയുടെയും, ഓക്ടബര്‍ 18-ന് വത്തിക്കാനില്‍വച്ച് വിശുദധപദത്തിലേയ്ക്ക് പാപ്പാ ഫ്രാന്‍സിസ് ഉയര്‍ത്താന്‍ പോകുന്ന പുണ്യവതിയുടെ മാതാപിതാക്കളുടെയും തിരുശേഷിപ്പുകള്‍ മേരിമേജര്‍ ബസിലിക്കയില്‍ സ്ഥാപിച്ച് സിനഡിന്‍റെ നിയോഗങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണമെന്നത് പാപ്പായുടെ താല്പര്യമായിരുന്നെന്നും ഫാദര്‍ സങ്കാലി വെളിപ്പെടുത്തി.Source: Vatican Radio