News >> ദേശീയ യുവജന കൺവൻഷനായി (January 18 -22) മംഗലാപുരം ഒരുങ്ങി

Source: Sunday Shalom


മംഗലാപുരം: പത്താമത് ദേശീയ യുവജന കൺവൻഷനുവേണ്ടി മംഗലാപുരം ഒരുങ്ങി. 18 മുതൽ 22 വരെയാണ് കൺവൻഷൻ. സി.ബി.സി.ഐയുടെ യുവജന കമ്മീഷൻ, ഇന്ത്യൻ കത്തോലിക്ക യൂത്ത് മൂവ്‌മെന്റ് (ഐ.സി.വൈ.എം), മംഗലാപുരം സെന്റ് ജോസഫ് എഞ്ചിനിയറിങ്ങ് കോളജിലെ യൂത്ത് ആക്ടീവ് ഫൗണ്ടേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് കൺവൻഷൻ.

ഏഷ്യൻ കത്തോലിക്ക ബിഷപ്‌സ് കോൺഫ്രൻസ് പ്രസിഡന്റ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്, സി.ബി.സി.ഐ പ്രസിഡന്റ് കർദിനാൾ ബസേലിയോസ് മാർ ക്ലീമീസ് കാതോലിക്ക ബാവ, കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മംഗലാപുരം രൂപതാധ്യക്ഷൻ ഡോ. അലോഷ്യസ് പോൾ ഡിഡൂസ, ബംഗളൂരു അതിരൂപതാധ്യക്ഷൻ ഡോ. ബെർണാർഡ് മോറസ്, ടൗൺ പ്ലാനിംഗ് വകുപ്പുമന്ത്രി കെ.ജെ. ജോർജ്, എം.പിമാരായ ഡെറിറ്റ് ഒ. ബ്രെയിൻ, നളിൻകുമാർ കദ്രീൽ തുടങ്ങിയവർ പങ്കെടുക്കും. തെയ്‌സെ പ്രാർത്ഥന, സെമിനാറുകൾ, യുവജനങ്ങളുടെ വിശ്വാസസാക്ഷ്യങ്ങൾ, സമാധാനറാലി, കൾച്ചറൽ പ്രോഗ്രാമുകൾ, അവാർഡ് വിതരണം തുടങ്ങിയവ യുവജന കൺവൻഷന്റെ ഭാഗമായി നടക്കും.