News >> യേശുവാകുന്ന പ്രഭയാര്‍ന്ന നക്ഷത്രത്തെ അനുഗമിക്കുക. ഫ്രാന്‍സീസ് പാപ്പാ.
Source: Vatican Radioയേശുവാകുന്ന പ്രഭയാര്‍ന്ന നക്ഷത്രത്തെ അനുഗമിക്കുക. ഫ്രാന്‍സീസ് പാപ്പാ.2017 ജനുവരി 6-ന് നമ്മുടെ കര്‍ത്താവിന്‍റെ പ്രത്യക്ഷീകരണത്തിരുനാളില്‍ ത്രികാലജപത്തോടനുബന്ധിച്ചുള്ള സന്ദേശം നല്കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാഇന്ന് നാം കര്‍ത്താവിന്‍റെ എപ്പിഫനി, അതായത്, സകല ദേശങ്ങള്‍ക്കും പ്രകാശം ചൊരിയുന്ന യേശുവിന്‍റെ പ്രത്യക്ഷീകരണം ആഘോഷിക്കുകയാണ്: ലോകത്തെ മുഴുവന്‍ പ്രകാശിപ്പിക്കുന്ന ആ പ്രകാശത്തിന്‍റെ അടയാളമായ നക്ഷത്രം ബെതലേഹമിലെ ജീവിതത്തിലേയ്ക്ക് പൗരസ്ത്യദേശത്തുനിന്നുള്ള മൂന്നു ജ്ഞാനികളെ നയിച്ചു. സുവിശേഷം പറയുന്നു, അവര്‍ 'അവന്‍റെ നക്ഷത്രം കണ്ട്' (മത്താ 2:2) അതിനെ അനുഗമിച്ചു. അവര്‍ യേശുവിന്‍റെ നക്ഷത്രത്താല്‍ നയിക്കപ്പെടുന്നതിന് ആഗ്രഹിച്ചു.ഈ സുവിശേഷസന്ദേശത്തിന്‍റെ പ്രായോഗികത പാപ്പാ ഇങ്ങനെ വിശദീകരിച്ചു. നമ്മുടെ ജീവിതത്തില്‍ നാമും ധാരാളം നക്ഷത്രങ്ങള്‍ കാണുന്നുണ്ട്. ഏതു തിരഞ്ഞെടുക്കുന്നു എന്നതു പ്രധാനമാണ്. വന്നുപോകുന്ന ക്ഷണികശോഭമാത്രമുള്ള പ്രകാശമുണ്ട്. ജീവിതത്തിലെ കുഞ്ഞുസന്തോഷങ്ങളെന്നപോലെ. അതു നല്ലതാണെങ്കിലും മതിയായതല്ല. കണ്ണഞ്ചിപ്പിക്കുന്ന വലിയ പ്രകാശമുണ്ട്, ധനം വിജയം എന്നിവയൊക്കെ വശീകരണശക്തിയുള്ള പ്രകാശങ്ങളാണ്. അവയുടെ കണ്ണഞ്ചിപ്പിക്കുന്ന ശക്തിയില്‍, മഹത്വം സ്വപ്നം കണ്ട് നാമെ ത്തുന്നത് കനത്ത അന്ധകാരത്തിലേയ്ക്കാണ്. എന്നാല്‍ ഈ മൂന്നു ജ്ഞാനികളാകട്ടെ നമ്മെ ക്ഷണിക്കുന്നത്, സ്ഥിരവും സൗഹൃദപൂര്‍ണ വുമായ, ഈലോകത്തിന്‍റേതല്ലാത്തതിനാല്‍ കടന്നുപോകുകയില്ലാത്ത പ്രകാശത്തെ, സ്വര്‍ഗ്ഗത്തില്‍നിന്നു നമ്മുടെ ഹൃദയത്തില്‍ പ്രഭയേകുന്ന പ്രകാശത്തെ അനുഗമിക്കാനാണ്.സത്യമായ പ്രകാശം കര്‍ത്താവിന്‍റെ പ്രകാശമാണ്, അതു കര്‍ത്താവുതന്നെയാണ്. അവിടുന്നാണ് നമ്മുടെ പ്രകാശം. ഈ പ്രകാശം എല്ലാവര്‍ക്കുംവേണ്ടിയുള്ളതും ഓരോരുത്തരെയും ക്ഷണിക്കുന്നതുമാണ്. ഏശയ്യാ പ്രവാചകന്‍ ഇന്നു നമ്മെ ക്ഷണിക്കുന്നതപോലെ, ഉണരുക, പ്രകാശിക്കുക (60,1). യേശുവിന്‍റെ പ്രഭയാര്‍ന്ന നക്ഷത്രത്തെ അനുഗമിച്ചാല്‍ നമുക്കു ആനന്ദമുണ്ടാകും, മൂന്നു ജ്ഞാനികളു ടെ ജീവിതത്തിലെന്നപോലെ. നക്ഷത്രം കണ്ടപ്പോള്‍ അവര്‍ അത്യധികം സന്തോഷിച്ചു (മത്താ 2:10). എന്തെന്നാല്‍ എവിടെ ദൈവമുണ്ടോ, അവിടെ സന്തോഷമുണ്ട്.എങ്ങനെയാണ് ദൈവികപ്രകാശം കണ്ടെത്തുക. അതിനും മൂന്നു ജ്ഞാനികളുടെ മാതൃകയുണ്ട്. ന മ്മില്‍നിന്നു പുറത്തുകടന്ന് അന്വേഷിക്കണം. ക്രിസ്തീയജീവിതം നിരന്തര യാത്രയുടേതാണ്, പ്രതീക്ഷയുടെയും അന്വേഷണത്തിന്‍റെതുമാണത്. നക്ഷത്രം അപ്രത്യക്ഷമാകുമ്പോഴും തുടരുന്ന പ്രതീക്ഷയും അന്വേഷണവുമാണത്. ത്രികാലജപത്തിനുശേഷം തീര്‍ഥാടകരെയും വിവിധ കൂട്ടായ്മകളെയും വളരെ പ്രത്യേകമായി ചരിത്രപ്രധാനവും നാടന്‍കലകളാലലംകൃതവുമായ ഘോഷയാത്ര നയിച്ച തെക്കന്‍ ഉംബ്രിയായില്‍നിന്നുള്ള ഗ്രൂപ്പിനെയും മാള്‍ട്ട, കാലിഫോര്‍ണിയ, പോളണ്ട് എന്നിവിടങ്ങളില്‍ നിന്ന് അതില്‍ പങ്കുചേര്‍ന്നവരെയും ഫ്രാന്‍സീസ് പാപ്പാ അഭിവാദ്യം ചെയ്തു.