News >> മാനവപുരോഗതിക്കായുള്ള വത്തിക്കാന്‍റെ വകുപ്പും കുടിയേറ്റക്കാരുടെ ദിനവും
Source: Vatican Radioമാനവശേഷിക്കായുള്ള സഭാപ്രവര്‍ത്തനങ്ങള്‍ പങ്കുവയ്ക്കാന്‍ സമൂഹ്യസമ്പര്‍ക്കമാധ്യങ്ങള്‍ (Social Media) കൂടുതല്‍ ഉപയോഗപ്പെടുത്തും. പാപ്പാ ഫ്രാന്‍സിസ് ക്രമപ്പെടുത്തിയ പുതിയ വകുപ്പിന്‍റെ തലവന്‍ (Prefect), കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്സനാണ് ഇങ്ങനെ പ്രസ്താവിച്ചത്. പാപ്പാ ഫ്രാന്‍സിസ് നവീകരിച്ചു രൂപപ്പെടുത്തിയ മാനവസുസ്ഥിതിക്കായുള്ള വകുപ്പിന്‍റെ (Department of Integral Human Development) വെബ്-സൈറ്റ് (Website) കൂടാതെ ട്വിറ്റര്‍ (twitter), ഫെയിസ് ബുക്ക് (facebook), യൂട്യൂബ് (Youtube) എന്നിങ്ങനെയുള്ള ഡിജിറ്റല്‍ മാധ്യമശൃംഖലകളിലൂടെ മാനവികതയുടെ സുസ്ഥിതിക്കായുള്ള ചിന്തകളും ബോധവത്ക്കരണ സന്ദേശങ്ങളും ഇംഗ്ലിഷ് ഉള്‍പ്പെടെ 6 ഭാഷകളില്‍ കണ്ണിചേര്‍ത്തുകൊണ്ടാണ് പ്രവര്‍ത്തനപദ്ധതികള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതെന്ന് കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ വ്യക്തമാക്കി.ജനുവരി 15-Ɔ൦ തിയതി ഞായറാഴ്ച സഭ കുടിയേറ്റക്കാരുടെ 103-Ɔമത് ആഗോളദിനം ആചരിക്കുകയാണ്. കുടിയേറ്റക്കാരും വ്രണിതാക്കളും നിരാലംബരുമായ കുട്ടികളും, അഭയാര്‍ത്ഥികളായ യുവജനങ്ങളും ഇന്നു ലോകത്ത് നിരവധിയാണ്. ഒരിടവുമില്ലാതെ അലയുന്ന ആയിരങ്ങള്‍ മനുഷ്യക്കടത്തിന് ഇരയാക്കപ്പെടുന്നുണ്ട്. അഭയാര്‍ത്ഥികളും കുടിയേറ്റക്കാരുമായവരുടെ യഥാര്‍ത്ഥമായ ജീവിതചുറ്റുപാടുകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തി ഊര്‍ജ്ജിതപ്പെടുത്താനാണ് ശ്രമിക്കുന്നത്. ജനുവരി 12-Ɔ൦ തിയതി വ്യാഴാഴ്ച റോമില്‍ ഇറക്കിയ പ്രസ്താവനയിലാണ് കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ ഇക്കാര്യം വിശദീകരിച്ചത്.2017-മാണ്ടിലെ കുടിയേറ്റക്കാരുടെ ആഗോള ദിനത്തിനായി പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ചിരിക്കുന്ന സന്ദേശം - "വിപ്രവാസത്തിലെ നിരാലംബരും വ്രണിതാക്കളുമായ കുട്ടികള്‍" എന്നാണ്. താഴെക്കൊടുത്തിരിക്കുന്ന 10 ചിന്തകളിലൂടെയാണ് പാപ്പാ സന്ദേശം വിപുലീകരിക്കുന്നത് :1. ദുര്‍ബലരോടു കാണിക്കേണ്ട സാമീപ്യം2. അധര്‍മ്മത്തിനെതിരെയുള്ള താക്കീത്3. കുട്ടികള്‍ വ്രണിതാക്കളും നിരാലംബരും4. കുടേയേറ്റം - ഒരാഗോള പ്രതിഭാസം5. കുടിയേറ്റക്കാരായ കുട്ടികളും യുവജനങ്ങളും6. കുടിയേറ്റം കാലത്തിന്‍റെ കാലൊച്ച7. കുടിയേറ്റത്തിലെ വിപത്തുകള്‍8. നിരാലംബരെ തുണയ്ക്കുന്നവര്‍9. കുടിയേറ്റം ക്രമപ്പെടുത്തണം10. യുദ്ധം ഒഴിവാക്കാം കുടിയേറ്റം ഇല്ലാതാക്കാം
http://ml.radiovaticana.va/news/2016/12/11/migrant_kids/1278338മേലെ ചേര്‍ത്തിരിക്കുന്ന ലിങ്കില്‍ (Link) പാപ്പായുടെ മലയാളത്തിലുള്ള സന്ദേശത്തിന്‍റെ പൂര്‍ണ്ണരൂപവും ശബ്ദരേഖയും ലഭ്യമാണ്.
പുതിയ വത്തിക്കന്‍ വകുപ്പിന്‍റെ മാധ്യമ ലിങ്കുകളും താഴെ ചേര്‍ക്കുന്നു:Twitter Accounts:English -
https://twitter.com/M_RSectionItalian -
https://twitter.com/M_RSezioneSpanish -
https://twitter.com/M_RSeccionFrench -
https://twitter.com/M_RSection_FrFacebook:
https://www.facebook.com/MandRSection/LinkedIn:
https://www.linkedin.com/company/migrants-&-refugees-sectionlmagni@mrsection.orgfor informations :
imagni@mrsection.org* കേരളത്തിലെ വരാപ്പുഴ അതിരൂപതയുടെ മെത്രാപ്പോലീത്ത, ആര്‍ച്ചുബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ മേല്‍വകുപ്പിന്‍റെ സെക്രട്ടറിയായിരുന്നു.