News >> ഫാ. ജോർജ് മേമന (86) നിര്യാതനായി
മാനന്തവാടി: കരിസ്മാറ്റിക് പ്രസ്ഥാനത്തിലൂടെ മലബാറിൽ ആത്മീയ നവോത്ഥാനത്തിന് ഊടും പാവും മെനഞ്ഞ ഫാ. ജോർജ് മേമന ഓർമ്മയായി മാനന്തവാടി സെന്റ് ജോസഫ് ഹോസ്പ്പിറ്റലിലായിരുന്നു അന്ത്യം.
1931-ൽ കല്ലൂർക്കാട് ജനിച്ച ഫാ. ജോർജ് 1957-ൽ കോതമംഗലം രൂപതയിൽ വൈദികസേവനം ആരംഭിച്ചെങ്കിലും 1979-ൽ വയനാടിനെ തന്റെ കർമ്മഭൂമിയായി സ്വീകരിച്ച് കയ്യൂന്നി ഇടവകയിൽ ഹ്രസ്വകാലം വികാരിയായി സേവനം അനുഷ്ഠിച്ചശേഷം, ദ്വാരകയിലേക്ക് വന്ന മേമനയച്ചൻ കരിസ്മാറ്റിക് നവീകരണ മേഖലയിൽ അന്ത്യം വരെ പ്രവർത്തിച്ചു. ദീർഘവീക്ഷണത്തോടെയും സമർപ്പിത മനോഭാവത്തോടെയുമുളള മൂന്നു ദശാംബ്ദക്കാലത്തെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ജാതിമതഭേദമന്യേ സമൂഹത്തിന്റെ വിവിധ തുറകളിലുളള അനേകർക്ക് ഉണർവേകി.
കരുണാർദ്രമായ സ്‌നേഹവും സാന്ത്വനവും നല്കി സൗമ്യവും ഹൃദ്യവുമായ ഇടപെടലുകളിലൂടെ അനേകം ജീവിതങ്ങൾക്ക് പ്രത്യാശയും പ്രകാശവുമാകാൻ മേമനയച്ചന് കഴിഞ്ഞു.
Source: Deepikaകൽപ്പറ്റ: ഫാ. ജോർജ് മേമന (86) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് ദ്വാരക പാസ്റ്ററൽ സെന്ററിൽ. 1931 ജൂണ്‍ ഒന്‍പതിന് കോതമംഗലം രൂപതയിലെ കല്ലൂർക്കാട് ഇടവക മേമന ജോണിന്റെയും മർത്തായുടേയും ഏഴുമക്കളിൽ മൂന്നാമനായാണ് ഫാ. ജോർജ് മേമന ജനിച്ചത്. 1948ൽ കോതമംഗലം മൈനർ സെമിനാരിയിൽ ചേർന്നു. 1957 മാർച്ച് 14ന് കോതമംഗലം ബിഷപ് ആയിരുന്ന മാർ മാത്യു പോത്തനാമൂഴിയിൽ നിന്നും പൗരോഹിത്യം സ്വീകരിച്ചു. വാഴക്കുളം, ആരക്കുഴ, കോതമംഗലം പള്ളികളിൽ അസിസ്റ്റന്റ് വികാരിയായും കോതമംഗലം മൈനർ സെമിനാരിയിൽ വൈസ് റെക്ടറായും ഉൗന്നുങ്കൽ, മീങ്കുന്നം, പെരിങ്ങാട്ടൂർ, കലയന്താനി, ആനിക്കാട്ട്, അയവന, കൊടിക്കുളം എന്നീ ഇടവകകളിൽ വികാരിയായും സേവനം അനുഷ്ഠിച്ചു. 1979മുതൽ മാനന്തവാടി രൂപതയിൽ സേവനം അനുഷ്ഠിച്ചു. 2007 വരെ ശുശ്രൂഷ അനുഷ്ഠിച്ചു.