News >> ഡിസിഎംഎസ് സംസ്ഥാന കൌണ്‍സില്‍ പാലായില്‍ ഇന്നും നാളെയും

പാലാ: ഡിസിഎംഎസ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ കൌണ്‍സില്‍ യോഗവും പൊതുസമ്മേളനവും ഇന്നും നാളെയും പാലാ മുണ്ടുപാലം ബ്ളസഡ് കുഞ്ഞച്ചന്‍ ഇന്‍സ്റിറ്റ്യൂട്ടില്‍ നടത്തും. സംസ്ഥാന പ്രസിഡന്റ് അംബി കുളത്തൂരിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ കെസിബിസി ദളിത് കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ ഉദ്ഘാടനം നിര്‍വഹിക്കും. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ടില്‍ മുഖ്യപ്രഭാഷണം നടത്തും. 

ജോണി പരുമല, സെലിന്‍ കവടിയാംകുന്നേല്‍, സ്കറിയ ആന്റണി, വിന്‍സെന്റ് ആന്റണി, ജോര്‍ജ് പള്ളിത്തറ തുടങ്ങിയവര്‍ പ്രസംഗിക്കും. ഫാ. സ്കറിയ വേകത്താനം, ജസ്റിന്‍ കുന്നുംപുറം, സീന സണ്ണി പുളിനില്‍ക്കുന്നോരം, മേരി ഫ്രാന്‍സിസ് കുറുക്കന്‍കുന്നേല്‍, ജോര്‍ജ് മാത്യു കുന്നുംപുറം, അലോഷ്യസ് കണ്ണച്ചാംകുന്നേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.  Source: Deepika