News >> ഇന്ത്യയ്ക്ക് പുതിയ അപ്പസ്തോലിക് നൂണ്‍ഷ്യോ
Source: Deepikaറോം: ഇന്ത്യയുടെയും നേപ്പാളിന്‍റെയും പുതിയ അപ്പസ്തോലിക് നൂണ്‍ഷ്യോയായി ആർച്ച് ബിഷപ്പ് ജിയാംബത്തിസ്ത ദിക്വാത്രോ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. 2008 മുതൽ ബൊളീവിയയുടെ അപ്പസ്തോലിക് നൂണ്‍ഷ്യോയായി പ്രവർത്തിച്ച് വരികയായിരുന്നു അദ്ദേഹം. ശനിയാഴ്ച ഇന്ത്യൻ സമയം വൈകുന്നേരം 4.30ന് റോമിലാണ് പ്രഖ്യാപനം നടന്നത്. ഇറ്റലിയിലെ ബൊളോഞ്ഞയിൽ 1954 മാർച്ച് 18-നാണ് അദ്ദേഹം ജനിച്ചത്. 1981 ഓഗസ്റ്റ് 24ന് വൈദികപട്ടം സ്വീകരിച്ചു. സിവിൽ നിയമത്തിൽ ബിരുദാനന്ത ബിരുദവും കാനോൻ നിയമത്തിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. മധ്യ ആഫ്രിക്കയിലും കോംഗോയിലും യുഎന്നിലും പ്രവർത്തിച്ചിട്ടുണ്ട്. 2005-ൽ പനാമയുടെ അപ്പസ്തോലിക് നൂണ്‍ഷ്യോയായി അദ്ദേഹത്തെ ജോണ്‍പോൾ രണ്ടാമൻ മാർപാപ്പ നിയമിച്ചു.