News >> കാരാഗൃഹവാസികളുടെ ഔന്നത്യം
Source: Vatican Radioമാനവ ഔന്നത്യം കാരഗൃഹശിക്ഷാനടപടികളെ എന്നും ഉല്ലംഘിച്ചു നില്ക്കുകയും പ്രസ്തുതനടപടികളിന്മേല്‍ വെളിച്ചം വീശുകയും ചെയ്യണമെന്ന് മാര്‍പ്പാപ്പാ.ഇറ്റലിയിലെ പാദൊവയിലുള്ള കാരാഗൃഹത്തില്‍ ജീവപര്യന്ത തടവിനെ അധികരിച്ച് വെള്ളിയാഴ്ച (20/01/17) സംഘടിപ്പിക്കപ്പെട്ട ഒരു സമ്മേളനത്തോടനുബന്ധിച്ച്, പ്രസ്തുത തടവറയില്‍ അജപാലനശുശ്രൂഷകനായ വൈദികന്‍ മാര്‍ക്കൊ പോത്സയ്ക്ക് അയച്ച ഒരു കത്തിലാണ് പാപ്പാ തടവുകാരുടെ മാനവ ഔന്നത്യം എന്നും മാനിക്കപ്പെടേണ്ടതിന്‍റെ അനിവാര്യത എടുത്തുകാട്ടിയിരിക്കുന്നത്.ഉരുക്കുവാതിലുകള്‍ക്കുള്ളില്‍ കഴിയേണ്ടിവരുന്ന തടവുകാരിലേക്ക് മാനവികത കടന്നുചെല്ലുന്നതിനും മെച്ചപ്പെട്ടൊരു ഭാവിയുണ്ടാകുമെന്ന പ്രത്യാശ കടന്നുവരാതിരിക്കത്തകവിധം ഹൃദയങ്ങള്‍ ഒരിക്കലും കവചിതമാക്കപ്പെടാതിരിക്കുന്നതിനും വേണ്ടിയുള്ള യത്നങ്ങള്‍ക്ക് പാപ്പാ പ്രചോദനം പകരുന്നു.ശിക്ഷ ജീവിതത്തെക്കുറിച്ചുള്ള അവസാനവാക്കെഴുതാത്തതും ജീവപര്യന്ത തടവ് പ്രശ്നങ്ങള്‍ക്കുള്ള ഒരു പരിഹൃതിയായി മാറാത്തതുമായ ഒരു സംസ്കാരത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടേണ്ടതിന്‍റെ അടിയന്തിരാവശ്യകതയും പാപ്പാ ചൂണ്ടിക്കാട്ടുന്നു.മാനവ ഔന്നത്യം എന്നന്നേക്കുമായി തടവിലടയ്ക്കപ്പെട്ടാല്‍ മാപ്പുനല്കലിന്‍റെ നവീകരണ ശക്തിയില്‍ വിശ്വസിക്കാനും ജീവിതം വീണ്ടും തുടങ്ങാനും സമൂഹത്തില്‍ ഇടമുണ്ടാകില്ലയെന്നും പാപ്പാ പറയുന്നു.