News >> 34Ͻ-൦ ലോകയുവജനദിനാചരണം 2019 ജനുവരി 22 മുതല്‍ 27 വരെ


Source: Vatican Radio

ആഗോളസഭാതലത്തില്‍ 34Ͻ-൦ ലോകയുവജനദിനാചരണം 2019 ജനുവരി 22 മുതല്‍ 27 വരെ മദ്ധ്യഅമേരിക്കന്‍ നാടായ പനമായില്‍ ന‌ടക്കും.

ഈ യുവജനദിനാചരണത്തിന്‍റെ വേദി പനമാ പോളണ്ടിലെ ക്രക്കോവില്‍ 2016 ല്‍ നടന്ന ലോകയുവജനദിനസംഗമത്തിന്‍റെ സമാപനദിനത്തില്‍, ജൂലൈ 31 ന്  പ്രഖ്യാപിക്കപ്പെട്ടതാണെങ്കിലും തിയതി പരസ്യപ്പെടുത്തപ്പെട്ടത് വെള്ളിയാഴ്ചയാണ് (20/01/17).

പനമാ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് ഹൊസേ ദമീംഗൊ ഉയ്വാ മെന്തിയെത്താ (JOSE DOMINGO ULLO MENDIETA) ഒരു വാര്‍ത്താ സമ്മേളനത്തിലാണ് ഇത് അറിയിച്ചത്.

പനമായില്‍ മെച്ചപ്പെട്ട കാലാവസ്ഥ അനുഭവപ്പെട്ടുന്ന ഒരു സമയമായതിനാലാണ് ജനുവരി മാസം ഇതിനായി തിരഞ്ഞെടുത്തതെന്ന് അദ്ദേഹം വിശദീകരിച്ചു.

സാധാരണഗതിയില്‍ ആഗോളസഭാതലത്തിലുള്ള ലോകയുവജനദിനാചരണം ജൂലൈ ആഗസ്റ്റ് മാസങ്ങളിലാണ്.

പരിശുദ്ധാരൂപിയുടെ പ്രവര്‍ത്തനത്താല്‍ ഗര്‍ഭംധിച്ച് ദൈവപുത്രനെ പ്രസവിക്കും എന്ന മംഗളവാര്‍ത്ത ദൈവദൂതന്‍ അറിയിക്കുന്ന വേളയില്‍ നസ്രത്തിലെ കന്യകയായ മറിയം ദൈവഹിതം സ്വികരിച്ചുകൊണ്ട് നല്കുന്ന പ്രത്യുത്തരമാണ്, അതായത്, " ഇതാ കര്‍ത്താവിന്‍റെ ദാസി, നിന്‍റെ വാക്ക് എന്നില്‍ നിറവേറട്ടെ", ലൂക്കായുടെ സുവിശേഷം ഒന്നാം അദ്ധ്യായത്തിലെ മുപ്പത്തിയെട്ടാമത്തേതായ ഈ വാക്യമാണ് 34Ͻ-൦ ലോകയുവജനദിനാചരണത്തിന്‍റെ വിചിന്തന പ്രമേയം.  

ലോകയുവജനദിനാചരണം കത്തോലിക്കാസഭയ്ക്കും അഖിലലോകത്തിനും നവീകരണത്തിനുള്ള ഉത്തേജനമായി ഭവിക്കുന്നതിനുവേണ്ടി പ്രാര്‍ത്ഥിക്കാനും പ്രയത്നിക്കാനും ആര്‍ച്ചുബിഷപ്പ് ഹൊസേ മെന്തിയെത്താ എല്ലാവരെയും ക്ഷണിക്കുന്നു.