News >> സിനഡ് ഞായറാഴ്ച ആരംഭിക്കും; കര്‍ദിനാള്‍മാര്‍ റോമിലേക്ക്
സ്വന്തം ലേഖകന്‍
കൊച്ചി: ഇന്ത്യയില്‍, പ്രത്യേകമായി കേരളസഭയില്‍, കുട്ടികള്‍ക്കും യുവതീയുവാക്കള്‍ക്കും കുടുംബ ജീവിതത്തിലേക്കു പ്രവേശിക്കുന്നവര്‍ക്കും നല്‍കുന്ന വിശ്വാസ, സന്മാര്‍ഗ പരിശീലനമാണു കുടുംബങ്ങള്‍ ഇന്നു നേരിടുന്ന വെല്ലുവിളികള്‍ക്കു പ്രധാന പരിഹാരമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.
ആഗോള കത്തോലിക്കാ മെത്രാന്‍ സിനഡിന്റെ പതിനാലാമത് ജനറല്‍ അസംബ്ളിയില്‍ പങ്കെടുക്കുന്നതിനു റോമിലേക്കു പുറപ്പെടുംമുമ്പു കൊച്ചിയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാശ്ചാത്യ രാജ്യങ്ങളിലുള്ള പല സഭകളിലും വിശ്വാസാധിഷ്ഠിതമായ പരിശീലന പരിപാടികള്‍ കുറഞ്ഞതിനാല്‍ മാറിവരുന്ന ലോകസാഹചര്യങ്ങളില്‍ വേണ്ടത്ര പരിശീലനം സഭാമക്കള്‍ക്കു നല്‍കാന്‍ സാധിച്ചിട്ടില്ല. കുടുംബജീവിതം നയിക്കുന്നവരെയും വേണ്ടത്ര അനുധാവനം ചെയ്യാന്‍ സഭാശുശ്രൂഷകര്‍ക്കു സാധിച്ചിട്ടുണ്േടാ എന്ന സംശയവും ഉയരുന്നുണ്ട്. വിവാഹജീവിതം നയിക്കുന്നവര്‍ക്കിടയിലെ പ്രശ്നങ്ങള്‍ക്കു പരിഹാരം നിര്‍ദേശിക്കുന്നതിനൊപ്പം കുട്ടികളെയും യുവാക്കളെയും അത്തരം പ്രശ്നങ്ങളില്‍ ഉള്‍പ്പെടാതിരിക്കാനും ഉറച്ച കുടുംബജീവിതം നയിക്കാനുമുള്ള പരിശീലനവും നല്‍കേണ്ടതുണ്ട്. ആധുനിക ലോകത്തില്‍ കുടുംബങ്ങളുടെ വിളിയും ദൌത്യവും എന്ന വിഷയം ആഴത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്ന റോമിലെ സിനഡ് കുടുംബ നവീകരണത്തില്‍ ഗൌരവമായ ദര്‍ശനം രൂപപ്പെടുത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. എല്ലാ വിശ്വാസികളും സിനഡിന്റെ വിജയത്തിനായി പ്രാര്‍ഥിക്കണമെന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി ഓര്‍മിപ്പിച്ചു.
ഇന്ത്യയില്‍നിന്ന് എട്ടു സഭാമേലധ്യക്ഷന്മാരാണ് നാലിന് ആരംഭിക്കുന്ന സിനഡില്‍ പങ്കെടുക്കുന്നത്. -മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി,-മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ,-ബോംബെ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഡോ.ഓസ്വാള്‍ഡ് ഗ്രേഷ്യസ്, -ഗോവ ആര്‍ച്ച്ബിഷപ് ഡോ. ഫിലിപ്പ് നേരി ഫെറാവോ, -ഷില്ലോംഗ് ആര്‍ച്ച്ബിഷപ് ഡോ.ഡൊമിനിക് ജാല, -തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, -പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, -പുനലൂര്‍ ബിഷപ് ഡോ. സെല്‍വിസ്റര്‍ പൊന്നുമുത്തന്‍ എന്നിവരാണ് ഇന്ത്യയിലെ മെത്രാന്മാരില്‍നിന്നുള്ള മറ്റു പ്രതിനിധികള്‍. അല്മായ പ്രതിനിധികളായി കേരളത്തില്‍നിന്നു പ്രഫ. ജേക്കബ് എം. ഏബ്രഹാം, മുംബൈയില്‍നിന്ന് ഈശ്വര്‍ ബജാജ്, പെന്നി ബജാജ് എന്നിവരും സിനഡില്‍ പങ്കെടുക്കുന്നുണ്ട്. സിനഡ് 25ന് സമാപിക്കും.
Source: Deepika