News >> ഞായറാഴ്ച ത്രികാലജപത്തോടനുബന്ധിച്ചുനല്‍കിയ സന്ദേശം
Source: Vatican Radioവി. മത്തായിയുടെ സുവിശേഷത്തില്‍നിന്നുള്ള വായനയെ (4,12-23) അടിസ്ഥാനമാക്കിയാണ് പാപ്പാ ത്രികാലജപത്തിനുമുമ്പുള്ള സന്ദേശം നല്‍കിയത്. ഈ സന്ദേശത്തിന്‍റെ പരിഭാഷ.പ്രിയ സഹോദരീസഹോദരന്മാരെ, സുപ്രഭാതം,ഇന്നത്തെ സുവിശേഷഭാഗം ഗലീലിയില്‍വച്ചുള്ള യേശുവിന്‍റെ സുവിശേഷപ്രഘോഷണത്തിന്‍റെ ആരംഭം വിവരിക്കുന്നു. ഗലീലിയിലെ മലകള്‍ക്കിടയിലുള്ള ഒരു ഗ്രാമമായ നസ്രത്തില്‍നിന്ന് കഫര്‍ണാമിലേക്കു വരികയാണ്. ഗലീലിത്തടാകത്തിന്‍റെ തീരത്തുള്ള ഒരു പ്രധാന കേന്ദ്രമാണ് ആ സ്ഥലം. അവിടുത്തെ നിവാസികളില്‍ കൂടുതലും വിജാതീയരാണ്. മെഡിറ്ററേനിയന്‍ പ്രദേശത്തിനും മെസൊപ്പൊട്ടേമിയന്‍ പ്രദേശത്തിനുമിടയിലുള്ള ഒരു ഉള്‍നാടാണത്. ഈ പ്രദേശം തന്‍റെ ആദ്യപ്രഘോഷണത്തിനു വേദിയായി യേശു തിരഞ്ഞെടുത്തതുകൊണ്ട് അവിടുത്തെ പ്രഘോഷണം ശ്രവിക്കുന്നവര്‍ സ്വദേശികള്‍ മാത്രമായിരുന്നില്ല എന്നാണ് മനസ്സിലാകുന്നത്. വിജാതീയരുടെ ഗലീലിയില്‍ (വാ. 15; ഏശ 8:23) - അങ്ങനെയാണ് ഗലീലി വിളിക്കപ്പെട്ടിരുന്നത് - എത്തിയിരുന്ന അനേകര്‍ യേശുവിന്‍റെ ശ്രോതാക്കളായിരുന്നു.തലസ്ഥാനമായ ജറുസലെം ജറുസലെമില്‍ നിന്നു വീക്ഷിച്ചാല്‍, ഗലീലി ഭൂമിശാസ്ത്രപരമായി അതിരുകളിലുള്ള പ്രദേശമാണ്, മതപരമായി അശുദ്ധമായ സ്ഥലം, എന്തെന്നാല്‍ അവിടെ മുഴുവനും വിജാതീയരായിരുന്നു, ഇസ്രായേല്‍ക്കാരല്ലാത്തവരുമായി മിശ്രണം ചെയ്തവര്‍. ഗലീലിയില്‍നിന്ന് രക്ഷാചരിത്രത്തിനു തീര്‍ച്ചയായും വലിയ നന്മ ഒന്നും കൈവരികയില്ലെന്നുള്ള തീര്‍ച്ചയായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. എന്നാല്‍, നേരെമറിച്ച്, അവിടെനിന്ന് - ഇക്കാലഘട്ടത്തിലെ ഞായറാഴ്ചകളില്‍ നാം വിചന്തനവിഷയമാക്കിയതുപോലെ - പ്രകാശം, ക്രിസ്തുവിന്‍റെ പ്രകാശം വ്യാപിച്ചു, അതിരുകളില്‍നിന്നാണ് ആ പ്രകാശം പ്രസരിച്ചത്.യേശുവിന്‍റെ പ്രഘോഷിക്കുന്ന സ്വര്‍ഗരാജ്യത്തിന്‍റെ സന്ദേശം, സ്നാപകന്‍റെ സന്ദേശത്തെ പ്രതിഫലിപ്പിക്കുന്നു. ആ രാജ്യം ഒരു പുതിയ രാഷ്ട്രീയശക്തിയുടെ സ്ഥാപനം ഉള്‍ക്കൊള്ളുന്നതല്ല, മറിച്ച്, ദൈവവും അവിടുത്തെ ജനവുമായി ചെയ്ത ഉടമ്പടിയുടെ പൂര്‍ത്തീകരണമാണ്. അത് സമാധാനത്തിന്‍റെയും നീതിയുടെതുമായ ഒരു കാലഘട്ടത്തിന്‍റെ പ്രോദ്ഘാടനമാണ്. ദൈവവുമായുള്ള ഉടമ്പ ടി ഉറപ്പിക്കുന്നതിന്, എല്ലാവരും മാനസാന്തരപ്പെടുന്നതിനും തങ്ങളുടെ ചിന്തകളുടെയും ജീവിതത്തിന്‍റെയും വഴികളെ രൂപാന്തരപ്പെടുത്തുന്നതിനും വിളിക്കപ്പെടുകയാണ്. പ്രധാനപ്പെട്ട ഒരു കാര്യ മാണിത്. മാനസാന്തരം എന്നത് ഈ ലോകത്തിലെ ജീവിതത്തിനു വരുന്ന മാറ്റം മാത്രമല്ല, ചിന്താ രീതികളില്‍ക്കൂടി വരുന്ന മാറ്റമാണ്. ഇത് ചിന്തകള്‍ക്കു വരുന്ന രൂപാന്തരമാണ്. നിങ്ങളുടെ വ സ്ത്രത്തിനു മാറ്റം വരുത്തുന്നതല്ല, സ്വഭാവത്തിനു വരുന്ന മാറ്റമാണത്. യേശു സ്നാപകയോഹന്നാനില്‍നിന്നും ശൈലിയിലും പ്രവര്‍ത്തനരീതിയിലും വ്യത്യസ്തനാണ്. ചുറ്റിസ്സഞ്ചരിക്കുന്ന ഒരു പ്രവാചകനാണ്. ജനങ്ങള്‍ തന്‍റെ അടുത്തേക്കുവരാന്‍ കാത്തുനില്‍ക്കുന്ന ഒരുവനല്ല, മറിച്ച് ജനത്തെ കണ്ടുമുട്ടുന്നതിന് അവരുടെ പക്കലേക്കു നീങ്ങുന്ന ഒരു പ്രവാചകനാണ്. യേശു എപ്പോ ഴും വഴിയിലാണ്. അവിടുത്തെ ആദ്യമിഷന്‍ ഗലീലിക്കടലിന്‍റെ തീരത്താണ്. അവിടെയുള്ള ജന ക്കൂട്ടവുമായി, പ്രത്യേകിച്ച് മുക്കുവരുമായിട്ടാണ് അവിടുന്നു ബന്ധപ്പെട്ടത്. അവിടെ അവിടുന്ന് ദൈവരാജ്യത്തിന്‍റെ ആഗമനത്തെക്കുറിച്ചു പ്രസംഗിക്കുക മാത്രമല്ല, തന്‍റെ രക്ഷാകരദൗത്യത്തോടു കൂട്ടിച്ചേര്‍ക്കുന്നതിന് സഹകാരികളെ അന്വേഷിക്കുക കൂടിയായിരുന്നു. അവിടെ അവിടുന്നു രണ്ടു ജോടി സഹോദരന്മാരെ സഹോദരന്മാരെ കണ്ടുമുട്ടുന്നു: ശിമയോനും അന്ത്രയോസും, യാക്കോബും യോഹന്നാനും. അവിടുന്ന് അവരെ വിളിക്കുന്നു: എന്നെ അനുഗമിക്കുക, ഞാന്‍ നിങ്ങളെ മനുഷ്യരെപ്പിടിക്കുന്ന വരാക്കാം. ഈ വിളി അവരുടെ അനുദിനപ്രവര്‍ത്തനങ്ങളുടെ ആരംഭവേളയി ലാണ് എത്തുക. കര്‍ത്താവ് നമുക്കു തന്നെത്തന്നെ വെളിപ്പെടുത്തുന്നത് അസാധാരണമായോ അത്രയേറെ വൈകാരികമായോ ഒന്നുമല്ല, നമ്മുടെ അനുദിനജീവിതത്തിലെ സാധാരണസംഭവങ്ങളി ലാണ്. അവിടെയാണ് നാം കര്‍ത്താവിനെ കണ്ടെത്തുന്നത്. അവിടടെയാണ് അവിടുന്നു നമുക്കു തന്നെത്തന്നെ വെളിപ്പെടുത്തുന്നത്. ഇങ്ങനയുള്ള അനുദിനപ്രവര്‍ത്തനത്തിലെ സംവാദത്തിലൂടെയാണ്, യേശു നമ്മുടെ ഹൃദയങ്ങളെ മാറ്റുന്നത്. ഈ നാലു മുക്കുവരുടെ പ്രത്യുത്തരം ഉടനടിയുള്ളതും ഒരുക്കത്തോടെയുള്ളതുമായിരുന്നു. ''തല്‍ക്ഷണം അവര്‍ വലകളുപേക്ഷിച്ച് അവനെ അനുഗമിച്ചു'' (വാ. 20). അവരില്‍ സ്നാപകയോഹന്നാന്‍റെ ശിഷ്യരുണ്ടായിരുന്നു - അദ്ദേഹത്തി ന്‍റെ സാക്ഷ്യത്തിനു നന്ദി - അവര്‍ യേശു മിശിഹായാണെന്നു വിശ്വസിക്കുന്നതിനാരംഭിച്ചിരുന്നു.ഇന്നത്തെ ക്രൈസ്തവരായ നമുക്കു സന്തോഷത്തോടെ പ്രഘോഷിക്കാനും സാക്ഷ്യമേകാനും വി ശ്വാസം ലഭിച്ചിട്ടുണ്ട്, എന്തെന്നാല്‍, ആദ്യപ്രഘോഷണത്തില്‍ എളിമയുള്ളവരും ധൈര്യമുള്ളവരു മായിരുന്ന ആ മനുഷ്യര്‍ യേശുവിന്‍റെ വിളിക്ക് ഉദാരതയോടെ പ്രത്യുത്തരമേകി. തടാകതീരത്ത്, ചിന്തിക്കാനാവാത്തവിധം താഴ്മയുടെ നിലത്ത്, യേശുവിന്‍റെ ആദ്യശിഷ്യസമൂഹം ജന്മം കൊണ്ടു. ഈ തുടക്കത്തെക്കുറിച്ചുള്ള അവബോധം നമ്മെ ദൈവവചനം, യേശുവിന്‍റെ സ്നേഹവും വാ ത്സല്യവും ഏതു സാഹചര്യത്തിലും കൊണ്ടുപോകുന്നതിനു നമ്മെ ഉത്തേജിപ്പിക്കുന്നു. അതിരുക ളിലേക്കു വചനം കൊണ്ടുപോകുക! മാനവജീവിതത്തിന്‍റെ എല്ലാ പ്രദേശങ്ങളിലുമുള്ള മണ്ണിലേ ക്ക് രക്ഷാകരഫലങ്ങള്‍ ഉണ്ടാകേണ്ടതിന്, സുവിശേഷവിത്തുകള്‍ വിതയ്ക്കപ്പടട്ടെ,.യേശുവിന്‍റെ വിളിക്ക് സന്തോഷപൂര്‍വം പ്രത്യുത്തരിക്കാനും ദൈവരാജ്യത്തിന്‍റെ ശുശ്രൂഷയ്ക്കായി നമ്മെത്തന്നെ വിട്ടുകൊടുക്കാനും കന്യകാമറിയം തന്‍റെ മധ്യസ്ഥതയാല്‍ നമ്മെ സഹായിക്കട്ടെ എന്ന ആശംസയോടെ പാപ്പാ ത്രികാലജപം ചൊല്ലുകയും ആശീര്‍വാദം നല്കുകയും ചെയ്തു.ത്രികാലജപം ചൊല്ലി ആശീര്‍വാദം നല്‍കിയശേഷം പാപ്പാ ഇപ്രകാരം തുടര്ന്നുപ്രിയസഹോദരീസഹോദരന്മാരെ,സഭൈക്യത്തിനുവേണ്ടി ആചരിക്കുന്ന പ്രാര്‍ഥനാവാരത്തിലാണു നാം. ഈ വര്‍ഷം നാം പിഞ്ചെ ല്ലുന്നതിനായി എടുത്ത വിചിന്തനപ്രമേയം പൗലോസ്ശ്ലീഹായുടെ വാക്കുകളാണ്: ''ക്രിസ്തുവിന്‍റെ സ്നേഹം അനുരഞ്ജനത്തിനായി നമ്മെ ഉത്തേജിപ്പിക്കുന്നു'' (1 കോറി 5,14). അടുത്ത ബുധനാ ഴ്ച റോമന്‍ മതിലിനു പുറത്തുള്ള വി. പൗലോസിന്‍റെ ബസിലിക്കയില്‍വച്ചു നടത്തുന്ന സായാ ഹ്നപ്രാര്‍ഥനയില്‍, റോമിലുള്ള വിവിധ സഭകളില്‍നിന്നുള്ള സഹോദരീസഹോദരന്മാരോടുകൂടി നാം പങ്കെടുത്തുകൊണ്ട് ഈ പ്രാര്‍ഥനാവാരത്തിനു നാം പരിസമാപ്തി കുറിക്കുകയാണ്. അ ങ്ങനെ, ''അവരെല്ലാവരും ഒന്നായിരിക്കാന്‍വേണ്ടി'' (യോഹ 17:21) എന്ന യേശുവിന്‍റെ ആഗ്രഹം പൂര്‍ത്തീകരിക്കേണ്ടതിന്, ഈ അവസരത്തില്‍ നിങ്ങളും പ്രാര്‍ഥനയിലായിരിക്കുവിന്‍.ഈ ദിനങ്ങളില്‍, ഭൂകമ്പവും വലിയ മഞ്ഞുവീഴ്ചയും കൊണ്ട് വീണ്ടും കഠിനമായി പരീക്ഷി ക്കപ്പെടുന്ന ഇറ്റലിയിലെ, പ്രത്യേകിച്ചും അബ്രൂസ്സോ, മാര്‍ക്കെ, ലാസ്സിയോ എന്നീ പ്രദേശത്തുള്ള സഹോദരീസഹോദരങ്ങളെ, സ്നേഹിക്കപ്പടുന്നവര്‍ പരിക്കേറ്റവരും നഷ്ടപ്പെട്ടവരുമായ കുടുംബ ങ്ങളെ, പ്രാര്‍ഥനയോടും വാത്സല്യത്തോടും കൂടി ഞാന്‍ നിങ്ങളുടെ സമീപത്തുണ്ട് എന്നറിയി ക്കുന്നു. അവരുടെ സഹായത്തിനെത്തുന്നവരെ ഞാന്‍ ധൈര്യപ്പെടുത്തുന്നു, പ്രത്യേകിച്ചും അവി ടങ്ങളിലെ ഇടവകകളിലുള്ളവരെ. ഈ സാമീപ്യത്തിനും നിങ്ങളുടെ അധ്വാനങ്ങള്‍ക്കും സഹായ ങ്ങള്‍ക്കും നിങ്ങള്‍ക്കു നന്ദി. നമ്മുടെ നാഥയോട് ഈ പ്രകൃതിക്ഷോഭത്തിന് ഇരകളായവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുന്നതിനു ക്ഷണിച്ചുകൊണ്ട് പാപ്പാ 'നന്മനിറഞ്ഞ മറിയമേ' എന്ന ജപം ചൊല്ലി.ലൂണാര്‍ കലണ്ടറനുസരിച്ച്, ഈ ജനുവരി ഇരുപത്തെട്ടാംതീയതി പുതുവര്‍ഷം ആചരിക്കുന്ന, ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ ഉള്ളവര്‍ക്കു തുടര്‍ന്നു പാപ്പാ മംഗളങ്ങളാശംസിച്ചു. സ്നേഹത്തിന്‍റെ സന്തോഷം എല്ലാ കുടുംബങ്ങളിലുമുണ്ടാകട്ടെ എന്ന ആശംസയോടെ എല്ലാ തീര്‍ഥാടകരെയും പ്ര ത്യേകിച്ച്, സ്പെയിനില്‍നിന്നെത്തിയ സംഘങ്ങളെയും അഭിവാദ്യം ചെയ്തു.എല്ലാവര്‍ക്കും നല്ല ഞായറാഴ്ചയും ഉച്ചവിരുന്നും ആശംസിച്ചുകൊണ്ട്, തനിക്കുവേണ്ടി പ്രാര്‍ഥി ക്കുന്നതിനു മറക്കരുതേ എന്നപേക്ഷിച്ചുകൊണ്ട്, പാപ്പാ ത്രികാലജപത്തിനുശേഷമുള്ള സന്ദേശം അവസാനിപ്പിച്ചു.