News >> സമര്‍പ്പണത്തിരുനാളും സന്ന്യസ്തരുടെ ആഗോളദിനാചരണവും


Source: Vatican Radio

ഫെബ്രുവരി 2-Ɔ൦ തിയതി വ്യാഴാഴ്ച സമര്‍പ്പിതരുടെ 21-Ɔമത് ആഗോളദിനം.

വത്തിക്കാനില്‍  വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ അന്നേദിവസം പ്രാദേശികസമയം വൈകുന്നേരം 5.30-ന് സന്ന്യസസഭകളുടെയും സഭയില്‍ പ്രേഷിതപ്രവര്‍ത്തനത്തിനുള്ള ഇതര സ്ഥാപനങ്ങളുടെയും പ്രതിനിധികള്‍ക്കൊപ്പം പാപ്പാ ഫ്രാന്‍സിസ് സമൂഹബലിയര്‍പ്പിക്കും. ദിവ്യബലിമദ്ധ്യേ പാപ്പാ വചനപ്രഭാഷണം നടത്തും.

"യുവജനങ്ങളുടെ വിശ്വാസവും ജീവിതതിരഞ്ഞെടുപ്പും..." പ്രതിപാദ്യവിഷയമാക്കുന്ന   2018-Ɔമാണ്ടിലെ മെത്രാന്മാരുടെ സിന‍ഡുസമ്മേളനം ആസന്നമാകുന്നതിന്‍റെ പശ്ചാത്തലത്തില്‍ സമര്‍പ്പിതരുടെ ഈ വര്‍ഷത്തെ ആഗോള ദിനാചരണത്തിന് കൂടുതല്‍ പ്രാധാന്യമുണ്ട്. നവമായി പൊട്ടിപ്പുറപ്പെടുന്ന നീര്‍ച്ചാലിന്‍റെ നൈര്‍മ്മല്യവും ചൈതന്യവുമുള്ളതാണ് എപ്പോഴും യുവജനങ്ങളുടെ ജീവിതതിരഞ്ഞെടുപ്പുകള്‍. അത് ജീവിതത്തിന്‍റെ ഏതു തുറയിലേയ്ക്കായാലും ശക്തവും പ്രധാന്യവുമുള്ളതുമാണ്. അതിനാല്‍ അവരെ പിന്‍തുണയ്ക്കേണ്ടതും, നന്മയില്‍ വളരാനും നിലനില്‍ക്കാനും അവരെ സഹായിക്കേണ്ടതും സഭയുടെ വലിയ ഉത്തരവാദിത്ത്വമാണ്.

സന്ന്യസ്തരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍, കര്‍ദ്ദിനാള്‍ ജോ ബ്രാസ് ദെ ആവിസ് ജനുവരി 25-Ɔ൦ തിയതി ബുധനാഴ്ച റോമില്‍ ഇറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യങ്ങള്‍ പങ്കുവച്ചത്.