News >> ജനത്തിന്‍റെ രക്ഷകര്‍ ജനത്തോടു കൂടി യായിരിക്കേണ്ടവരാണ്: ഫ്രാന്‍സീസ് പാപ്പാ
Source: Vatican Radio2017 ജനുവരി മുപ്പത്തൊന്നാംതീയതി, ചൊവ്വാഴ്ച സാന്താമാര്‍ത്തായിലര്‍പ്പിച്ച ദിവ്യബലിമധ്യേ, യേശുവിനെ സ്പര്‍ശിച്ചുകൊണ്ട് രക്തസ്രാവക്കാരി സ്ത്രീ സൗഖ്യം പ്രാപിക്കുന്ന സുവിശേഷ വിവരണത്തെ (മര്‍ക്കോ 5:21-43) അടിസ്ഥാനമാക്കി നല്‍കിയ വചനസന്ദേശത്തിലാണ് ഇപ്രകാരം പാപ്പാ പ്രബോധി പ്പിച്ചത്. കാവല്‍ക്കാര്‍, ജനങ്ങള്‍ക്കു തൊടാനാവാത്തവിധം ഉയരങ്ങളില്‍ പ്രതിഷ്ഠിക്കപ്പെടേണ്ടവരല്ല എന്നും ജനക്കൂട്ടത്തിനിടയിലായിരിക്കേണ്ടവരാണെന്നും അനുസ്മരിപ്പിച്ചുകൊണ്ട് പാപ്പാ ഇങ്ങനെ തുടര്‍ന്നു: യേശു പുറത്തിറങ്ങുമ്പോഴെല്ലാം ജനക്കൂട്ടം അവിടുത്തെ ചുറ്റും കൂടി. കണക്കെടുപ്പില്‍ വിദഗ്ധരായവരുണ്ടാ യിരുന്നെങ്കില്‍ അവര്‍ യേശുവിന്‍റെ ജനപ്രീതിയെക്കുറിച്ച് അറിയിക്കുന്നതിന് ജനക്കൂട്ടത്തിന്‍റെ കണക്കെടുത്തു പ്രസിദ്ധപ്പെടുത്തുമായിരുന്നു. യേശു, എന്നാല്‍, ജനത്തെ അന്വേഷിക്കുകയായിരുന്നു. ജനക്കൂട്ടമാകട്ടെ, യേശുവിനെയും. ജനത്തിന്‍റെ കണ്ണുകള്‍ യേശുവിലുടക്കി നിന്നപ്പോള്‍ യേശുവിന്‍റെ കണ്ണുകളാകട്ടെ ജനക്കൂട്ടത്തിന്മേലായിരുന്നു. 'അതെ നിങ്ങളെന്‍റെ ജനങ്ങളാണ്', ജനക്കൂട്ടത്തിലെ ഓരോരുത്തരെയും നോക്കി അവിടുന്നു പറഞ്ഞു. ആ നോട്ടം വലിയവരിലും ചെറിയവരിലുമെത്തി. യേശു നാമോരോരുത്തരെയുമാണ് നോക്കുന്നത്. നമ്മുടെ വലിയ പ്രശ്നങ്ങളെയും വലിയ സന്തോഷങ്ങളെയും. അതുപോലെ, നമ്മുടെ ചെറിയ ചെറിയ കാര്യങ്ങളെയും അവിടുന്നു വീക്ഷിക്കുന്നു.ഞാന്‍ യേശുവിനെ നോക്കുന്നു, എന്‍റെ കണ്ണുകളവിടുന്നില്‍ ഉറപ്പിക്കുന്നു. എന്താണു ഞാന്‍ കാണുക? അവിടുത്തെ നോട്ടം എന്നിലും ഉറപ്പിക്കുന്നതു കാണാം. അതെന്നെ വിസ്മയിപ്പിക്കും. യേശുവുമാ യുള്ള കണ്ടുമുട്ടല്‍ അത് വിസ്മയിപ്പിക്കുന്നതാണ്. എന്നാല്‍ നാം ഭയപ്പെടുകയില്ല. ആ പ്രായമായ സ്ത്രീ യേശുവിനെ സ്പര്‍ശിക്കാനായി ഭയത്തോടെ യേശുവിന്‍റെ പിന്നാലെ ചെന്നതുപോലെ നാം ഭയപ്പെടുകയില്ല. യേശുവിന്‍റെമേല്‍ നമ്മുടെ ദൃഷ്ടികളുറപ്പിച്ചുകൊണ്ട് നമുക്കാ വഴിയിലൂടെ കുതിക്കാം. അപ്പോള്‍ അവിടുത്തെ ദൃഷ്ടികളെന്നില്‍ പതിക്കുന്ന ആ വിസ്മയം നമുക്കും സ്വന്തമാകും.