News >> സമാധാനവഴികളില്‍ വത്തിക്കാനും ഇതരസഭകളും ഇനിയും കൈകോര്‍ക്കും
Source: Vatican Radioസമാധാനസംസ്കൃതി വളര്‍ത്താന്‍ പൊതുവായൊരു പ്രമാണരേഖ സജ്ജമാക്കും.സഭകളുടെ ആഗോള കൂട്ടായ്മയും (World Council of Churches - WCC) വത്തിക്കന്‍റെ മതാന്തര സംവാദത്തിനായുള്ള കൗണ്‍സിലും
(Pontifical Council for Interreligious Dialogue - PCID) കൈകോര്‍ത്താണ് സമാധാനസംസ്കൃതി പ്രചാരണംചെയ്യാനുള്ള പ്രമാണരേഖ
(Joint document on Education for Peace) സംയുക്തമായി തയ്യാറാക്കുന്നത്.ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇതര സഭകളോടു വത്തിക്കാനും കൈകോര്‍ത്ത് മാനവികതയുടെ പൊതുന്മായ്ക്കായുള്ള ഒരു പ്രമാണരേഖ സജ്ജമാക്കുന്നത്. ജനുവരി 30
, 31 തിയതികളില്‍ വത്തിക്കാനില്‍ നടന്ന ഇരുപക്ഷത്തിന്‍റെയും ചര്‍ച്ചകളുടെയും പഠനത്തിന്‍റെയും വെളിച്ചത്തിലാണ് ലോകസമാധാന നിര്‍മ്മിതിയുടെ പാതയില്‍ കാലികമായ ഒരു പാഠ്യപദ്ധതി സജ്ജമാക്കാന്‍ തീരുമാനമായത്.ജനുവരി 25-ന് സമാപിച്ച ക്രൈസ്തവൈക്യവാര ആഘോഷത്തിന്‍റെ തുടര്‍ച്ചയെന്നോണമാണ് സഭകളുടെ ആഗോളകൂട്ടായ്മയുടെ പ്രതിനിധികളും
, മതാന്തര സംവാദത്തിനായുള്ള വത്തിക്കാന്‍റെ വിഭാഗവും സംഗമിച്ച് ലോകസമാധന നിര്‍മ്മിതിക്കുതകുന്ന പൊതുപ്രമാണരേഖയുടെ ചിന്ത രൂപപ്പെടുത്തിയത്. ഇതര മതവിഭാഗങ്ങളുടെ സഹകരണവും ആശയങ്ങളും പൊതുവായ ഈ പഠനപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന ആശയം സംയുക്ത ചര്‍ച്ചാവേദിയില്‍ ഉയര്‍ന്നുവന്നതായി ജനുവരി 31-
Ɔ൦ തിയതി ചൊവ്വാഴ്ച വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തിയ പ്രസ്താവന അറിയിച്ചു. ആഗോളവത്കൃതമായ ലോകത്ത് സമാധനത്തെക്കുറിച്ചുള്ള പ്രായോഗികവും വ്യക്തവുമായ ധാരണകള്‍ ഏറെ അടിയന്തിരമാണ്. കൂട്ടായ്മയുടെ സംയുക്തവേദിയില്‍ ശക്തമായി ഉയര്‍ന്നുവന്ന അഭിപ്രായപ്രകടനമാണ് ഇത്രയേറെ ക്രിയാത്മകമായ ചിന്തയിലേയ്ക്ക് നയിച്ചതെന്ന് പ്രസ്താവന വ്യക്തമാക്കി.