News >> കര്‍ത്താവില്‍ സന്തോഷിക്കുവിന്‍! :പാപ്പാ
മിഷന്‍പ്രവര്‍ത്തനങ്ങളുടെ മദ്ധ്യസ്ഥയായ കൊച്ചുത്രേസ്യാ പുണ്യവതിയുടെ അനുസ്മരണദിനത്തില്‍, ഒക്ടോബര്‍ ഒന്നാം തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.നെഹേമിയായുടെ ഗ്രന്ഥത്തെ വചനഭാഗത്തെ ആധാരമാക്കി പാപ്പാ ചിന്തകള്‍ പങ്കുവച്ചു.ജീവിതപരിസരങ്ങളുടെ വിപ്രവാസത്തില്‍ കടുങ്ങിപ്പോകുമ്പോഴെല്ലാം നമ്മള്‍ ഓര്‍ക്കണം യഥാര്‍ത്ഥമായ സന്തോഷം ദൈവത്തില്‍നിന്നു മാത്രമേ ലഭിക്കുകയുള്ളൂ, അവിടുത്തെ കല്പനകള്‍ പാലിച്ച്, അവിടുത്തെ കൃപയില്‍ ജീവിക്കുമ്പോള്‍ മാത്രമേ ലഭിക്കൂ എന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. ആകയാല്‍ നഷ്ടധൈര്യരാവാതെ ജീവിതത്തിലെ ചെറിയ വിപ്രവാസങ്ങളില്‍ ദൈവത്തില്‍ പ്രത്യാശവച്ചു മുന്നേറുക, കര്‍ത്താവിന്‍റെ ഭവനത്തില്‍ നാം എത്തിച്ചേരുമെന്ന പ്രത്യാശ കൈവെടിയരുത്.....എന്ന് ഉദ്ബോധിപ്പിച്ചുകൊണ്ടാണ് പാപ്പാ വചനചിന്തകള്‍ ഉപസംഹരിച്ചത്.Source: Vatican Radio