News >> കുടുംബം മാനവസമൂഹം മുഴുവന്‍റെയും മൂലക്കല്ല് - പാപ്പാ


സ്ത്രീപുരുഷ ഉടമ്പടിയിലധിഷ്ഠിതവും നമ്മുടെ പിറവിയുടെയും വളര്‍ച്ചയുടെയും ഇടവുമായ കുടുംബം മാനവസമൂഹം മുഴുവന്‍റെയും മൂലക്കല്ലാണെന്ന് മാര്‍പ്പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

സെപ്റ്റംബര്‍ 30 ന്, പ്രതിവാര പൊതുകൂടിക്കാഴ്ചാ വേളയില്‍ ഇറ്റാലിയന്‍ ഭാഷയില്‍ നടത്തിയ തന്‍റെ മുഖ്യപ്രഭാഷണാനന്തരം വിവിധ ഭാഷക്കാരെ പ്രത്യേകം പ്രത്യേകം സംബോധന ചെയ്ത  ഫ്രാന്‍സിസ് പാപ്പാ അറബു ഭാഷാക്കാരെ, വിശിഷ്യ, ലെബനനിലും വിശുദ്ധനാട്ടിലും  നിന്നുള്ളവരെ അഭിവാദ്യം ചെയ്യവെയാണ് ഇതു പറഞ്ഞത്.

കുടുംബത്തിന്‍റെ ഔന്നത്യം സംരക്ഷിക്കാത്ത പക്ഷം യഥാര്‍ത്ഥ വളര്‍ച്ചയൊ, വികസനമൊ സാധ്യമല്ലയെന്ന തന്‍റെ ഉറച്ചബോധ്യവും തദ്ദവസരത്തില്‍  പാപ്പാ പ്രകടിപ്പിച്ചു.

Source: Vatican Radio