News >> തിന്മയില്‍ നിന്ന് നമ്മെ രക്ഷിക്കാന്‍ ദൈവദൂതന്‍ - പാപ്പാ
നമ്മെ സര്‍വ്വോപരി തിന്മയില്‍നിന്ന് കാത്തുരക്ഷിക്കാന്‍ കാവല്‍മാലാഖയുണ്ടെന്ന് മാര്‍പ്പാപ്പാ. ഇങ്ങനെ സംരക്ഷിക്കപ്പെടുന്നതിന് നാം ദൈവദൂതനെ ആദരിക്കുകയും ശ്രവിക്കുകയും ചെയ്യണമെന്ന ഉപാധിയും ഫ്രാന്‍സിസ് പാപ്പാ മുന്നോട്ടുവയ്ക്കുന്നു. വത്തിക്കാനില്‍, വെള്ളിയാഴ്ച (02/10/15) രാവിലെ അര്‍പ്പിച്ച കാവല്‍മാലാഖമാരുടെ തിരുന്നാള്‍ക്കുര്‍ബാന മദ്ധ്യേ നടത്തിയ സുവിശേഷപ്രഭാഷണത്തിലാണ് പാപ്പാ ഇക്കാര്യങ്ങള്‍ പറഞ്ഞത്. ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട പുറപ്പാടിന്‍റെ പുസ്തകത്തിലെ ഇരുപത്തി മൂന്നാം അദ്ധ്യായത്തില്‍ രേഖപ്പെടുത്തപ്പെട്ടരിക്കുന്ന വാക്കുകള്‍, അതായത്, "
ഇതാ, ഒരു ദൂതനെ നിനക്കുമുമ്പേ ഞാനയക്കുന്നു, അവന്‍ നിന്‍റെ വഴിയില്‍ നിന്നെ കാത്തു കൊള്ളും",എന്ന ദൈവിക വാഗ്ദാനം ആയിരുന്നു പാപ്പായുടെ ഈ വിചിന്തനത്തിനാധാരം. ദൈവദൂതനെ ആദരിക്കുകയും ശ്രവിക്കുകയും ചെയ്യണമെങ്കില്‍ നാം പരിശുദ്ധാരൂപിയോടു വിധേയത്വമുള്ളവരായിരിക്കണമെന്നും, അതിന് നാം എളിയവരാകണം, ശിശുക്കളെപ്പോലെയാകണം എന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.Source: Vatican Radio