News >> പട്ടിണി അപകീര്‍ത്തികരം - പാപ്പാ


ആബാലവൃദ്ധം ജനങ്ങളുടെ ജീവനും ഔന്നത്യത്തിനും ഭീഷണി ഉയര്‍ത്തുന്ന പട്ടിണി അപകീര്‍ത്തിയുടെ മാനങ്ങള്‍ കൈവരിച്ചിരിക്കയാണെന്ന് മാര്‍പ്പാപ്പാ.

     ഭക്ഷ്യവസ്തുക്കള്‍ പാഴാക്കുന്നത് തടയുകയും മിച്ചമുള്ളവ ശേഖരിച്ച് ആവ ശ്യത്തിലിരിക്കുന്നവര്‍ക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ഇറ്റലിയില്‍ കാല്‍നൂറ്റാണ്ടിലേറെയായി  പ്രവര്‍ത്തനനിരത മായിരിക്കുന്ന ബാങ്കൊ അലിമെന്താരെ(BANCO ALIMENTARE അഥവാ, ഭക്ഷ്യ ബാങ്ക്), സംഘടിപ്പിച്ച ഒരു സംഗമത്തില്‍ സംബന്ധിച്ചവരായ 7000 ത്തോളം പേരടങ്ങുന്ന സംഘത്തെ വത്തിക്കാനില്‍,പോള്‍ ആറാമന്‍ ശാലയില്‍വച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സിസ് പാപ്പാ.

     പട്ടിണിയെന്ന അനീതിയെ പ്രതിദിനം നാം അഭിമുഖീകരിക്കേ​ണ്ടിവരുന്നു. സാങ്കേതികരംഗത്തെ വലിയ പുരോഗതിയുടെ ഫലമായി ഭക്ഷ്യവിഭങ്ങളാല്‍ സമ്പന്ന മായിരിക്കുന്ന ഒരു ലോകത്തില്‍ ജീവസന്ധാരണത്തിനാവശ്യമായവയില്ലാത്തവര്‍ നിരവധിയാണ്.ദരിദ്രനാടുകളില്‍ മാത്രമല്ല, സമ്പന്നവും വികസിതവുമായ സമൂഹങ്ങ ളിലും ഇത് എന്നും കൂടുതലായി കാണപ്പെടുന്നു. കുടിയേറ്റപ്രവാഹം ഈ അവസ്ഥയെ കൂടുതല്‍ വഷളാക്കിയിരിക്കുന്നു- പാപ്പാ പറഞ്ഞു.

     യേശു അപ്പവും മീനും അത്ഭുതകരമായി വര്‍ദ്ധിപ്പിച്ച് അനേകായിരങ്ങള്‍ക്കാ ഹാരമേകിയ സുവിശേഷ സംഭവം അനുസ്മരിച്ച പാപ്പാ,   പട്ടിണിയെന്ന അടിയന്തര പ്രശ്നത്തിന് മുന്നില്‍ എന്തെങ്കിലും എളിയ കാര്യങ്ങള്‍ നമുക്ക് ചെയ്യാന്‍ കഴിയുമെന്നും അതിന് അത്ഭുതത്തിന്‍റെ ശക്തിയുണ്ടാകുമെന്നും പാപ്പാ പറഞ്ഞു.

Source: Vatican Radio