News >> ദളിത് ക്രൈസ്തവ പുരോഗതിക്ക് ഉന്നത വിദ്യാഭ്യാസം അനിവാര്യം: ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍
പാലാ: ദളിത് ക്രൈസ്തവസമൂഹത്തിന്റെ സമഗ്ര പുരോഗതിക്ക് ഉന്നത വിദ്യാഭ്യാസം അനിവാര്യമാണന്നു പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍. പാലാ മുണ്ടുപാലം ബ്ളസ്ഡ് കുഞ്ഞച്ചന്‍ ഇന്‍സ്റിറ്റ്യൂട്ടില്‍ നടന്ന ഡി.സി.എം.എസ്. സംസ്ഥാന കൌണ്‍സില്‍ യോഗവും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കടന്നുവരുന്നതിനും ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ ഉന്നതജോലി കരഗതമാക്കുന്നതിനും ദളിത് ക്രൈസ്തവസമൂഹം ഏറെ ശ്രദ്ധിക്കണമെന്നും ബിഷപ് ഓര്‍മിപ്പിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് സ്കറിയ ആന്റണി മറ്റത്തില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൌണ്‍സില്‍ സെക്രട്ടറി ജോണി ജോസഫ് പരമല റിപ്പോര്‍ട്ടും ജോര്‍ജ് പള്ളിത്തറ കണക്കും അവതരിപ്പിച്ചു. സംസ്ഥാന ഡയറക്ടര്‍ ഫാ. ഷാജ്കുമാര്‍ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കി. ഫാ. സ്കറിയ വേകത്താന, വിന്‍സെന്റ് ആന്റണി ആനിക്കാട്, ലോറന്‍സ്, സെലിന്‍ കവടിയാംകുന്നേല്‍, ജസ്റിന്‍ കുന്നുംപുറം, അലോഷ്യസ് കണ്ണച്ചാംകുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Source: Deepika