News >> അശുദ്ധാരൂപിക്കെതിരെ ജാഗ്രത പാലിക്കുക - പാപ്പാ
മനസ്സാക്ഷിയെ മയക്കത്തിലാഴ്ത്തുന്ന ദുഷ്ടാരൂപിയുടെ പ്രവര്‍ത്തനത്തിനെതിരെ ജാഗ്രത പുലര്‍ത്തേണ്ടതിന്‍റെ അനിവാര്യത മാര്‍പ്പാപ്പാ ചൂണ്ടിക്കാട്ടുന്നു. വെള്ളിയാഴ്ച (09/10/15) പ്രഭാതത്തിലര്‍പ്പിച്ച വിശുദ്ധകുര്‍ബ്ബാന മദ്ധ്യേ വായിക്കപ്പെട്ട സുവിശേഷഭാഗം, [യേശു ഊമനില്‍ നിന്ന് പിശാചിനെ ബഹിഷ്ക്കരിച്ചപ്പോഴുണ്ടായ ജനങ്ങളുടെ പ്രതികരണത്തിന് അവിടന്ന് നല്കുന്ന ഉത്തരം, (ലൂക്കാ. 11:15 - 16) ] വിശകലനം ചെയ്യുക യായിരുന്നു ഫ്രാന്‍സിസ് പാപ്പാ. നമ്മുടെ മനസ്സാക്ഷിയെ മയക്കാന്‍ അശുദ്ധാത്മാവിന് കഴിഞ്ഞാല്‍ അത് സാത്താന്‍റെ യഥാര്‍ത്ഥ വിജയമാണെന്നും അങ്ങനെ ദുഷ്ടാരൂപി നമ്മുടെ അന്തഃകരണ ത്തിന്‍റെ അധിപനായി മാറുന്നുവെന്നും പാപ്പാ പറഞ്ഞു. സാത്താന്‍ മനസ്സാക്ഷിയെ മയക്കത്തിലാഴ്ത്തുന്നത് വലിയൊരു തിന്മയാണെന്നും ഇത് എല്ലായിടത്തും സംഭവിക്കുന്നുണ്ടെന്നും പാപ്പാ വിശദീകരിച്ചു. ആകയാല്‍ പ്രലോഭിപ്പിക്കുയും വശീകരിക്കുകയും കബളിപ്പിക്കുകയും ചെയ്യുന്നവ നമ്മുടെ മനസ്സാക്ഷിയിലേക്ക് പ്രവേശിക്കാതിരിക്കുന്നതിന് വിവേചന ബുദ്ധിയുള്ളവരായിരിക്കാനും ജാഗരൂഗരായിരിക്കാനും പാപ്പാ ഉപദേശിച്ചു. "ജാഗരൂഗത"കൊണ്ടുദേദശിക്കുന്നത് അനുദിന ആത്മശോധനയാണെന്നും "വിവേചനബുദ്ധി"കൊണ്ടര്‍ത്ഥമാക്കുന്നത് വ്യാഖ്യാനങ്ങളും വാക്കുകളും പ്രബോധനങ്ങളുമൊക്കെ എവിടെനിന്നു വരുന്നു, ആരാണ് പറയുന്നത് എന്നൊക്കെ തിരിച്ചറിയുകയാണെന്നും പാപ്പാ വിശദീകരിച്ചു.Source: Vatican Radio