News >> വിശ്വാസം ഒരാന്തരിക വീക്ഷണം:- കല്‍ദായ പാത്രിയാര്‍ക്കീസ് സാക്കൊ
ജീവിതത്തിന് അര്‍ത്ഥമേകുന്നത് വിശ്വാസമാകയാല്‍ അതാണ് നീതീകരിക്കപ്പെടുന്നതിനും ദൈവമക്കളാക്കപ്പെടുന്നതിനുമുള്ള അടിസ്ഥാന വ്യവസ്ഥയെന്ന് ഇറാക്കിലെ, ബാബിലോണിയായിലെ കല്‍ദായകത്തോലിക്കാപാത്രിയാര്‍ക്കീസ് ലൂയിസ് റാഫേല്‍ ഒന്നാമന്‍ സാക്കൊ.മെത്രാന്മാരുടെ സിനഡിന്‍റെ പതിനാലാം സാധാരണപൊതുയോഗത്തിന്‍റെ വെള്ളിയാഴ്ച ( 09/10/15) രാവിലെ നടന്ന നലാം പൊതുയോഗത്തിന്‍റെ ആരംഭത്തില്‍, മൂന്നാംയാമപ്രാര്‍ത്ഥനാവേളയില്‍, നടത്തിയ വചനവിശകലനത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്. വിശ്വാസം ഒരാന്തരിക വീക്ഷണമാണെന്നും അനുദിന ജീവിത ക്ലേശങ്ങളില്‍ ജീവിക്കപ്പെടേണ്ടതാണതെന്നും അദ്ദേഹം പ്രസ്താവിച്ചു. സ്നേഹമെന്ന പോലെതന്നെ വിശ്വാസവും ജീവിതത്തിന്‍റെ സുദീര്‍ഘയാത്രയില്‍ അനുദിനം വളരേണ്ട ഒരുത്തരവാദിത്വമാണെന്നും വിശ്വാസത്തില്‍ നിന്ന് വിശ്വാസത്തിലേക്കുള്ള വളര്‍ച്ചയാണതെന്നും പാത്രിയാര്‍ക്കീസ് ലൂയിസ് റാഫേല്‍ ഒന്നാമന്‍ സാക്കൊ വിശദീകരിച്ചു. ഇറാക്കിലെ ക്രൈസ്തവരുടെ അനുഭവവും അദ്ദേഹം വിശ്വാസവുമായി ബന്ധപ്പെടുത്തി അനുസ്മരിച്ചു. തങ്ങളുടെ വിശ്വാസത്തോട് വിശ്വസ്തരായിരിക്കുന്നതിന് സകലതും ഉപേക്ഷിച്ചവര്‍ അവരിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.Source:Vatican Radio