News >> കെഎസ്ടി (KST) ശുശ്രൂഷകരുടെ സംഗമം

പാലാ: കത്തോലിക്കാ കരിസ്മാറ്റിക് നവീകരണം കേരള സേവാസമിതി യുടെ ആഭിമുഖ്യത്തില്‍ 24നു കേരളത്തിലെ നവീകരണത്തിന്റെ വിവിധ തലങ്ങളില്‍ ശുശ്രൂഷ ചെയ്യുന്ന എ ല്ലാ മിനിസ്ട്രികളും കളമശേരി സെ ന്റ് പോള്‍സ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ സംഗമിക്കും. കെഎസ്ടിയുടെ കീഴിലുള്ള 24 സോണുകളില്‍നിന്നുമുള്ള 10 മിനിസ്ട്രികളില്‍നിന്നായി ആയിരത്തിലധികം ആളുകള്‍ ഡി ഡാക്കേ-2015 എന്ന സംഗമത്തില്‍ പങ്കെടുക്കും. പ്രവര്‍ത്തനങ്ങളെ വി ലയിരുത്തുന്നതിനും നവീകരണത്തെ ശക്തിപ്പെടുത്തുന്നതിനും വേണ്ടിയുള്ള ഏകദിന പഠനശിബിരമാ ണു നടക്കുന്നത്. 

രാവിലെ ഒന്‍പതിന് ആരാധനയ് ക്കുശേഷം എന്‍എസ് ടി ചെയര്‍മാന്‍ ഫാ.ജോസ് അഞ്ചാനിക്കല്‍ ഉദ്ഘാടനം നിര്‍വഹിക്കും. റവ.ഡോ.ജോസ് മണിപ്പറമ്പില്‍, ഷാജി വൈക്കത്തുപറന്വില്‍, സെബാസ്റ്യ ന്‍ താന്നിക്കല്‍ എന്നിവര്‍ ക്ളാസുകള്‍ നയിക്കും. കരിസ്മാറ്റിക് കമ്മീഷന്‍ ചെയര്‍മാന്‍മാര്‍ റാഫേല്‍ തട്ടില്‍ സമാപന സന്ദേശം നല്‍കും. വൈകുന്നേരം നാലിനു ഫാ. വര്‍ഗീസ് മുണ്ടയ്ക്കലിന്റെ നേ തൃത്വത്തില്‍ നടത്തുന്ന ആരാധ നയോടെ പ്രോഗ്രാം സമാപിക്കും.

കെഎസ്ടി ചെയര്‍മാന്‍ ഫാ.സെബാസ്റ്യന്‍ കറുകപ്പള്ളില്‍, വൈസ് ചെയര്‍മാന്‍ വി.വി.അഗസ്റിന്‍, സെക്രട്ടറി ജാന്‍സ് കക്കാട്ടില്‍, സര്‍വീസ് ടീം അംഗങ്ങളായ സിസ്റര്‍ ഗ്രേസ് തോമസ്, പോള്‍ വിജയകുമാര്‍, സന്തോഷ് തലച്ചിറ, ഗീതാ ഷാജന്‍, ലിസി ജോസ് തുടങ്ങിയവര്‍ വിവിധ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. സംഗമത്തിന് മുന്നോടിയായി 23നു വൈകുന്നേരം അഞ്ചു മുതല്‍ മിനിസ്ട്രി സെന്‍ട്രല്‍ ടീം അംഗങ്ങള്‍ എമ്മാവൂസില്‍ ഒരുമിച്ചു ചേരുന്നു. കെഎസ്ടി വൈസ് ചെയര്‍മാന്‍ ഇടുക്കി തങ്കച്ചന്‍ ക്ളാസെടുക്കും. Source: Deepika