News >> രാമപുരത്ത് വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിനു കൊടിയേറി
രാമപുരം: വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിനു രാമപുരം സെന്റ് അഗസ്റിന്‍സ് ഫൊറോന പള്ളിയില്‍ കൊടിയേറി. വികാരി റവ. ഡോ. ജോര്‍ജ് ഞാറക്കുന്നേല്‍ കൊടിയേറ്റുകര്‍മം നിര്‍വിക്കും. 16 നാണു പ്രധാന തിരുനാള്‍. 15 വരെ തീയതികളില്‍ രാവിലെ ഒമ്പതിനും വൈകുന്നേരം നാലിനും വിശുദ്ധ കുര്‍ബാന, സന്ദേശം, ലദീഞ്ഞ്. പ്രധാന തിരുനാള്‍ ദിനമായ 16 നു രാവിലെ 5.30, 6.30, 7.30, 8.30 - വിശുദ്ധ കുര്‍ബാന. വൈസ് പോസ്റുലേറ്റര്‍ റവ. ഡോ. കുര്യന് മാതോത്ത്, ഫാ. മാര്ട്ടിന് പന്തിരുവേലില്‍, ഫാ. ജോര്‍ജ് നെല്ലിക്കുന്ന് ചെരുവുപുരയിടം എന്നിവര്‍ കാര്‍മികത്വം വഹിക്കും.
ഒമ്പതിനു നേര്‍ച്ച വെഞ്ചരിപ്പ്. പത്തിന് ആഘോഷമായ റാസ കുര്‍ബാന - മാര്‍ ജോര്‍ജ് ഞരളക്കാട്ട്. 11 ന് ഡിസിഎംഎസ് തീര്‍ഥാടകര്‍ക്കു സ്വീകരണം. 12 നു പ്രദക്ഷിണം.
2.30, 3.30, 4.30 - വിശുദ്ധ കുര്‍ബാന. ഫാ. ജോസഫ് നാട്ടുനിലം, ഫാ. ജിമ്മി വടക്കന്‍, റവ. ഡോ. ജോസഫ് മലേപ്പറമ്പില്‍ എന്നിവര്‍ തിരുക്കര്‍മങ്ങള്‍ക്കു കാര്‍മികത്വം വഹിക്കും.
Source: Deepika