News >> ദാരിദ്ര്യവും വിവേചനവും ഇല്ലായ്മചെയ്യുകയെന്ന നിയോഗം സ്വന്തമാക്കാന്‍ നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നു: പാപ്പാ




ക്രിസ്തുവിന്‍റെ സ്നേഹം കൂടുതല്‍ ദരിദ്രരും പരിത്യക്തരുമായ സഹോദരങ്ങളിലെത്തുന്നതിനും അവരെ കൈപിടിച്ചുയര്‍ത്തുന്നതിനും ദാരിദ്ര്യവും വിവേചനവും ഇല്ലായ്മചെയ്യുകയെന്ന നിയോഗം സ്വന്തമാക്കാന്‍ നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് ഫ്രാന്‍സിസ്  പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.



അനുവര്‍ഷം ഒക്ടോബര്‍ 17 ന് ദുരിതനിവാരണ ലോകദിനം ആചരിക്കപ്പെ‍ടുന്നതിനെക്കുറിച്ച്, ബുധനാഴ്ച ( 14/10/15) വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചാവേളയില്‍, പരാമര്‍ശിക്കുകയായിരുന്നു പാപ്പാ.



കൊടുദാരിദ്ര്യവും വിവേചനവും ഇല്ലായ്മ ചെയ്യുന്നതിനും മൗലികാവകാശങ്ങള്‍ പൂര്‍ണ്ണമായി ഉപയോഗപ്പെടുത്താനുള്ള സാഹചര്യം എല്ലാവര്‍ക്കും ഉറപ്പുവരുത്തുന്നതിനുമുള്ള യത്നങ്ങള്‍ വര്‍ദ്ധമാനമാക്കാന്‍ ഈ ദിനാചരണം നിര്‍ദ്ദേശിക്കുന്നുവെന്ന് പാപ്പാ തദ്ദവസരത്തില്‍ പറഞ്ഞു.



ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ 1993 മുതലാണ് അനുവര്‍ഷം ദാര്യദ്ര്യനിര്‍ മ്മാര്‍ജ്ജന ദിനം ആചരിക്കപ്പെടുന്നത്.



Source: Vatican Radio