News >> തെരുവില്‍ അലയേണ്ടിവരുന്ന ഭാഗ്യഹീനര്‍ക്ക് സംരക്ഷണം ഉറപ്പാക്കുക
ജീവസന്ധാരണത്തിന് തെരുവുകളെ ആശ്രയിക്കണ്ടിവരുന്ന കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നൈയമിക സംരക്ഷണം ഉറപ്പുവരുത്താന്‍ കുടിയേറ്റക്കാരുടെയും യാത്രികരുടെയും അജപാലനശ്രദ്ധയ്ക്കായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന അന്താരാഷ്ട്രസമ്മേളനം സര്‍ക്കാരുകളെ ആഹ്വാനം ചെയ്യുന്നു. സെപ്റ്റംബര്‍ 13 മുതല്‍ 17 വരെ റോമില്‍ സംഘടിപ്പിക്കപ്പെട്ട ഈ സമ്മേളനത്തിന്‍റെ വ്യാഴാഴ്ച(15/10/15) പരസ്യപ്പെടുത്തപ്പെട്ട സമാപനരേഖയിലാണ് ഈ ആഹ്വാനമുള്ളത്. ജീവിതം കഴിക്കുന്നതിന് തെരുവുകളെ ആശ്രയിക്കണ്ടിവരുന്ന കുട്ടികളും സ്ത്രീകളും ആണ് സാമൂഹ്യസാമ്പത്തിക അനിശ്ചിതാവസ്ഥകള്‍ക്ക് കൂടുതല്‍ ഇരകളായിത്തീരുന്നതെന്ന് വ്യക്തമാക്കുന്ന രേഖ അത്തരം അവസ്ഥകള്‍ ഒഴിവാക്കുന്നതിനു വേണ്ടി സാമ്പത്തികവും വ്യവസ്ഥാപിതവുമായ സകലവിഭവങ്ങളും ഉപയോഗപ്പെടുത്താനും പര്യാപ്തമായ നൈയമികസംവിധാനങ്ങള്‍ ഒരുക്കാനും സര്‍ക്കാരുകളോട് ആവശ്യപ്പെടുന്നു.Source: Deepika