News >> സിനഡ്: കൂട്ടായ്മയുടെ സുവ്യക്ത ആവിഷ്ക്കാരം - പാപ്പാ.
സഭ അവളുടെ ദൗത്യത്തിന്‍റെ എല്ലാ മണ്ഡലങ്ങളിലും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് നാം ജീവിക്കുകയും സേവിക്കാനും സ്നേഹിക്കാനും വിളി ക്കപ്പെട്ടിരിക്കുകയും ചെയ്യുന്ന വൈരുദ്ധ്യങ്ങളോടുകൂടിയ ലോകം ആവശ്യപ്പെടുന്നുവെന്ന് മാര്‍പ്പാപ്പാ. പോള്‍ ആറാമന്‍ പാപ്പാ 1965 സെപ്റ്റംപര്‍ 15-ന്
Apostolica Sollicitudoഎന്ന മോത്തു പ്രോപ്രിയൊ അഥവാ സ്വയാധികാരപ്രബോധനം വഴി സ്ഥാപിച്ച മെത്രാന്മാരുടെ സിനഡിന്‍റെ, വത്തിക്കാനില്‍ പോള്‍ ആറാമന്‍ പാപ്പായുടെ നാമത്തി ലുള്ള ശാലയില്‍, ശനിയാഴ്ച (17/10/15) സിനഡുപിതാക്കന്മാരുടെ സാന്നിധ്യത്തില്‍ നടന്ന, അമ്പതാം സ്ഥാപനവാര്‍ഷികാഘോഷയോഗത്തില്‍ സംസാരിക്കുകയായിരുന്നു ഫ്രാന്‍സിസ് പാപ്പാ. "സിനഡ്" എന്ന പദത്തിന്‍റെ പൊരുളിനെക്കുറിച്ച്, അതായത് ഒത്തൊരുമിച്ചു നീങ്ങുക, എന്ന അര്‍ത്ഥത്തെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് പാപ്പാ സംഘാതാത്മകമായ നീക്കമാണ് മൂന്നാം സഹസ്രാബ്ദത്തിലെ സഭയില്‍നിന്ന് ദൈവം പ്രതീക്ഷിക്കുന്നതെന്ന് ഓര്‍മ്മിപ്പിച്ചു. കൂട്ടായ നീക്കമെന്ന സ്വഭാവമുള്ള സഭ, പരസ്പ്പരം പഠിക്കാന്‍ എന്തെങ്കിലുമുണ്ടായിരിക്കുന്നതായ ഒരു ശ്രവണത്തിന്‍റെ സഭയാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. സഭയുടെ ജീവിതത്തിന്‍റെ എല്ലാ തലങ്ങളിലും നടക്കുന്ന ഈ ശ്രവണത്തിന്‍റെ കേന്ദ്രബിന്ദുവാണ് മെത്രാന്മാരുടെ സിനഡെന്നും ഫ്രാന്‍സിസ് പാപ്പാ കൂട്ടിച്ചേര്‍ത്തു. സഭാപരമായ സകല തീരുമാനങ്ങള്‍ക്കും പ്രചോദനമേകുന്ന കൂട്ടായ്മയുടെ ഉപരി വ്യക്തമായ ആവിഷ്ക്കാരം മാത്രമാണ്, ഒന്നിച്ചു ചരി ക്കുന്ന സഭയില്‍, മെത്രാന്മാരുടെ സിനഡെന്ന് പാപ്പാ പ്രസ്താവിച്ചു. പൊതുഭരണത്തില്‍ ഐക്യദാര്‍ഢ്യത്തിനും ഭാഗഭാഗിത്വത്തിനും സുതാര്യതയ്ക്കും ആഹ്വാനം ചെയ്യുകയും എന്നാല്‍ പലപ്പോഴും ജനതകളുടെ ഭാഗധേയം അത്യാഗ്രഹികളുടെതായ അധികാര വൃന്ദങ്ങള്‍ക്ക് ഏല്പിച്ചുകൊടുക്കുകയും ചെയ്യുന്ന ഒരു ലോകത്തില്‍, രാഷ്ട്രങ്ങള്‍ക്കിടയില്‍, ഉയര്‍ത്തപ്പെട്ട ധ്വജമാണ് ഇത്തരമൊരു സഭയെന്നും ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു.Source: Vatican Radio