News >> ഒക്ടോബര്‍ 18 - ന് ആഗോളസഭയ്ക്ക 4 പുതിയ വിശുദ്ധരെ ലഭിക്കും
ലിസ്യൂവിലെ വിശുദ്ധ ത്രേസ്യയുടെ മാതാപിതാക്കളുള്‍പ്പടെ 4 പുണ്യാത്മാക്കളെ മാര്‍പ്പാപ്പാ ഞായറാഴ്ച (18/10/15) വിശുദ്ധരായി പ്രഖ്യാപിക്കും. കുടുംബജീവിതത്തിലൂടെ വിശുദ്ധിയുടെ പരിമളം പരത്തിയ ദമ്പതികള്‍ - ഫ്രാന്‍സില്‍ ജനിച്ചു വളര്‍ന്നവരായ
ലൂയി മാര്‍ട്ടിനും സെലീഗ്വേരിനും - ആണ് ഫ്രാന്‍സിസ് പാപ്പാ സഭയിലെ വിശുദ്ധരുടെ നിരയിലേക്കുയര്‍ത്തുന്ന രണ്ട് അല്മായ വിശ്വാസികള്‍. മെത്രാന്മാരുടെ സിനഡിന്‍റെ വത്തിക്കാനില്‍ നടന്നുവരുന്ന പതിനാലാം സാധാരണ പൊതുയോഗം സഭയിലും സമകാലീനലോകത്തിലും കുടുംബത്തിനുള്ള വിളിയെയും ദൗത്യത്തെയുംകുറിച്ച് ചര്‍ച്ചചെയ്യുന്ന പശ്ചാത്തലത്തില്‍ ഈ മാതാപിതാക്കള്‍ വിശുദ്ധരുടെ ഗണത്തില്‍ ചേര്‍ക്കപ്പെടുന്നത് സവിശേഷ പ്രാധാന്യം കൈവരിക്കുകയും ദൈവികപരിപാലനയുടെ അടയാളമായി ഭവിക്കുകയും ചെയ്യുന്നു. ഇറ്റലി സ്വദേശിയായ രൂപതാവൈദികന്‍
വിന്‍ചേന്‍സൊ ഗ്രോസ്സിയാണ് ഈ ഞായറാഴ്ച വിശുദ്ധ പദത്തിലേക്കുയര്‍ത്തപ്പെടുന്ന 4 വാഴ്ത്തപ്പെട്ടവരില്‍ മറ്റൊ രാള്‍. FIGLIE DELL'ORATORIO, അഥവാ, ഓറട്ടറിയുടെ പുത്രികള്‍ എന്ന സന്യാസിനി സമൂഹത്തിന്‍റെ സ്ഥാപകനാണ് വാഴ്ത്തപ്പെട്ട വിന്‍ചേന്‍സൊ ഗ്രോസ്സി. കുരിശിന്‍റെ സമൂഹത്തിന്‍റെ സഹോദരികള്‍ എന്ന സന്യാസിനി സമൂഹത്തിന്‍റെ പൊതുശ്രേഷ്ഠയായിരുന്ന സ്പെയിന്‍ സ്വദേശിനി വാഴ്ത്തപ്പെട്ടവളായ
അമലോത്ഭവത്തിന്‍റെ മരിയ സാല്‍വത്ത് റൊമേരൊയെയും പാപ്പാ ഈ ഞായറാഴ്ച വിശുദ്ധയായി പ്രഖ്യാപിക്കുന്നു. വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ പ്രാദേശികസമയം രാവിലെ 10:15-ന്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1:45-ന് ഫ്രാന്‍ സിസ് പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധപദ പ്രഖ്യാപന തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. മെത്രാന്മാരുടെ സിനഡിന്‍റെ പതിനാലാം സാധാരണ പൊതുയോഗത്തില്‍ പങ്കെടുക്കുന്ന സിനഡു പിതാക്കന്മാരുള്‍പ്പടെ, കര്‍ദ്ദിനാളന്മാരും മെത്രാപ്പോലിത്താ മാരും മെത്രാന്മാരും വൈദികരുമായി 800 - ലേറെപ്പേര്‍ സഹകാര്‍മ്മികരായിരിക്കും.Source: Vatican Radio