News >> ദൈവസ്നേഹാധിക്യം മനസ്സിലാക്കാന്‍ കഴിയുന്നത് അനുഗ്രഹമാണ്: പാപ്പാ
ദൈവം അളവുകളില്ലാതെ, വിപുലമായി എപ്പോഴും മനുഷ്യര്‍ക്ക് അനുഗ്രഹങ്ങള്‍ നല്‍കുമ്പോള്‍; മനുഷ്യന്‍ സാഹചര്യങ്ങള്‍ക്കനുസൃതം ചെറിയതോതില്‍ അളന്നു നല്‍കുന്നുവെന്നും , ദൈവസ്നേഹം ഹൃദയംകവിഞ്ഞൊഴുകുന്നത് മനസ്സിലാക്കാന്‍ കഴിയുന്നത് എന്നും ഒരനുഗ്രഹമാണെന്നും ഒക്ടോബര്‍ 20-ാം തിയതി അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ പങ്കുവച്ച വചനസന്ദേശത്തില്‍, പാപ്പാ പറഞ്ഞു.അളവുകളില്ലാതെ ദൈവസ്നേഹം കവിഞ്ഞൊഴുകുന്നു. ആ ഹൃദയം എപ്പോഴും നമ്മെ സ്വീകരിക്കാനായി തുറന്നിട്ടിരിക്കുന്നു. നാമെത്തുമ്പോള്‍ നമ്മെ ആലിംഗനം ചെയ്ത് ആഘോഷിക്കുന്നവനാണ് ദൈവം എന്നും പാപ്പാ പറഞ്ഞു. നമ്മുടെ ചെറിയതും പരിധികളുള്ളതുമായ മാനുഷിക ഗുണനിലവാരമനുസരിച്ച് ദൈവസ്നേഹത്തെ മനസ്സിലാക്കുക അത്ര എളുപ്പമല്ലായെന്നും സൂചിപ്പിച്ചു പാപ്പാ.Source:Vatican Radio