News >> യഥാര്‍ത്ഥ സാഹോദര്യവും കൂട്ടായ ഉത്തരവാദിത്തവും വീണ്ടെടുക്കണം: വത്തിക്കാൻ


സഹജീവികളുടെ ക്ഷേമത്തിനായി യഥാര്‍ത്ഥ സാഹോദര്യവും കൂട്ടായ ഉത്തരവാദിത്തവും വീണ്ടെടുക്കണമെന്ന് ഐക്യരാഷ്ട്ര സഭയിലെ പരിശുദ്ധ സിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകന്‍ ആര്‍ച്ചുബിഷപ്പ് ബെര്‍ണദീതൊ ഔസാ.

ഒക്ടോബര്‍ 19-ന് ന്യൂയോര്‍ക്കില്‍ നടന്ന ഐക്യരാഷ്ട്ര സഭയുടെ 70-ാം പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്പ് ഔസ.  സുസ്ഥിരവികാസത്തിനായുള്ള 2030 അജണ്ട പ്രാവര്‍ത്തികമാക്കുന്നതു സംബന്ധിച്ച സമ്മേളനത്തില്‍ "സ്വദേശീയരുടെ അവകാശങ്ങള്‍" എന്നതിനെക്കുറിച്ചാണ് ആര്‍ച്ചുബിഷപ്പ് സംസാരിച്ചത്.

2030 അജണ്ട വിജയകരമായി നടപ്പിലാക്കണമെങ്കില്‍, നാം ജീവിക്കുന്ന ഈ ലോകത്തിന്‍റെയും അതിലെ സഹവാസികളുടെയും ക്ഷേമത്തിനായി യഥാര്‍ത്ഥമായ സാഹോദര്യവും കൂട്ടായ ഉത്തരവാദിത്തവും വീണ്ടെടുക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വളരെ പ്രതീക്ഷയോടെയാണ് ഈ അജണ്ട നടപ്പിലാക്കുന്നതിനെ കാണുന്നതെന്നും സഹജീവികളോടുള്ള അനാദരവും പൊതുഭവനമായ ഭൂമിയോടുള്ള   ഉത്തരവാദിത്വത്തിന്‍റെ അഭാവവുമാണ്,  പരിസ്ഥിതിയുടെ അധഃപതനത്തിനും സുസ്ഥിരമല്ലാത്ത വികസനപ്രവര്‍ത്തനങ്ങള്‍ക്കും ഇടയാക്കുന്നതെന്ന   കാര്യം  മറക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

Source: Vatican Radio