News >> കേരളത്തിലെ കുടുംബഭദ്രത മാതൃക: ജേക്കബ് എം. ഏബ്രഹാം
ഫാ. ജോസഫ് സ്രാമ്പിക്കല്‍
വത്തിക്കാന്‍ സിറ്റി: ലോകത്തെ നന്മയിലേക്കു നയിക്കാന്‍ കഴിയുന്ന ആഗോള കത്തോലിക്കാസഭ കുടുംബങ്ങളുടെ നവീകരണത്തില്‍ മുന്‍കൈയെടുക്കണമെന്നു കുടുംബത്തെക്കുറിച്ചുള്ള റോമന്‍ സിനഡില്‍ പ്രസംഗിച്ച കേരളത്തില്‍ നിന്നുള്ള അല്മായ പ്രതിനിധിയും കെ.സി.വൈ.എം. മുന്‍ സംസ്ഥാനപ്രസിഡന്റും മലങ്കര കാത്തലിക്ക് അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമായ പ്രഫ. ജേക്കബ് എം. ഏബ്രഹാം.
കുടുംബങ്ങളെ നാശത്തിലേക്കു നയിക്കുന്ന ദുഷ്ടശക്തികളെ തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കണം. പരമ്പരാഗതമായി നിലനില്‍ക്കുന്ന കുടുംബ ദാമ്പത്യമൂല്യങ്ങളില്‍ വിട്ടുവീഴ്ചചെയ്യാന്‍ പാടില്ല. കത്തോലിക്കാ സഭയെടുക്കുന്ന ശക്തമായ നിലപാടുകളാണ് ലോകത്തിന്റെ ഭാവിപ്രത്യാശയുടെ ഹേതുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍ പൊതുവെയും കേരളത്തില്‍ പ്രത്യേകിച്ചും നിലനില്‍ക്കുന്ന കുടുംബഭദ്രത മറ്റുള്ളവര്‍ക്കു മാതൃകയാണ്. നമ്മുടെ കുടുംബ വ്യവസ്ഥയില്‍ ഒട്ടേറെ മാറ്റങ്ങള്‍ വന്നിട്ടുണ്െടങ്കിലും മാതാപിതാക്കളും മക്കളും കൊച്ചുമക്കളും ഒന്നിച്ചുതാമസിക്കുന്ന കുടുംബങ്ങള്‍ ലോകത്തിനുതന്നെ മാതൃകയാണ്.
അനുദിന കുടുംബപ്രാര്‍ഥനകള്‍ നമ്മുടെ കുടുംബങ്ങളെ കൂടുതല്‍ ശാക്തീകരിക്കുന്നു. കുടുംബയോഗങ്ങള്‍ കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍ പര്യാപ്തമാണ്.
മലങ്കര കത്തോലിക്കാ സഭയില്‍ ആരംഭംമുതല്‍ തന്നെ ദൈവദാസന്‍ മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്ത മുന്‍കൈയെടുത്തു വിവാഹിതര്‍ക്കുവേണ്ടി മൂന്നാം സഭയുടെ മാതൃകയില്‍ ത്രിത്വാശ്രമത്തിന് രൂപം നല്കിയിരുന്നു. ആത്മീയവും സന്തോഷകരവുമായ ദാമ്പത്യജീവിതം നയിക്കുന്നതിന് അവര്‍ക്ക് പരിശീലനം നല്‍കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. ഇപ്പോള്‍ "സുവിശേഷ സംഘം" എന്ന നിലയില്‍ ഇതു ശക്തമായി പ്രവര്‍ത്തിക്കുന്നു. ഈ സംഘാംഗങ്ങള്‍ രണ്ടു വര്‍ഷങ്ങളിലായി പതിനെണ്ണായിരം കുടുംബങ്ങള്‍ സന്ദര്‍ശിച്ച് പ്രാര്‍ഥിക്കുകയും സ്നേഹം പങ്കുവയ്ക്കുകയും ചെയ്യുന്നുവെന്നും പ്രഫ. ജേക്കബ് പറഞ്ഞു.
കുടുംബത്തിനുവേണ്ടിയുള്ള സിനഡില്‍ ഇന്നലെ ഭാഷാടിസ്ഥാനത്തിലുള്ള ഗ്രൂപ്പുകളുടെ
പതിമൂന്നാമത്തേതും അവസാനത്തേതുമായ സമ്മേളനം നടന്നു. വൈകുന്നേരം നാലരമുതല്‍ ഏഴു വരെ നടന്ന
പതിനാലാം പൊതുസമ്മേളനത്തില്‍ ഭാഷാടിസ്ഥാനത്തിലുള്ള ഗ്രൂപ്പുകളുടെ തീരുമാനങ്ങളും ഭേദഗതികളും വായിച്ചു.
നാളെ രാവിലെ ഒമ്പതു മുതല്‍ പത്രണ്ടര വരെ നടക്കുന്ന
പതിനഞ്ചാം പൊതുസമ്മേളനത്തില്‍ സനിഡിന്റെ അവസാന പ്രമേയത്തിനുവേണ്ടിയുള്ള കരട് രേഖ അവതരിപ്പിക്കുന്നതും സിനഡ് പിതാക്കന്മാര്‍ക്ക് അതിന്റെ പകര്‍പ്പ് നല്‍കുന്നതുമാണ്. വൈകുന്നേരം നാലരമുതല്‍ ഏഴു വരെ നടക്കുന്ന
പതിനാറാം പൊതുസമ്മേളനത്തില്‍ സിനഡ് പിതാക്കന്മാര്‍ ഈ കരട് രേഖയില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചു സംസാരിക്കുന്നതും അവരുടെ നിര്‍ദേശങ്ങള്‍ എഴുതി സമര്‍പ്പിക്കുകയും ചെയ്യും.
Source: Deepika