News >> വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍: കുടുബത്തിന്‍റെ പാപ്പാ


വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ കുടുബത്തിന്‍റെ പാപ്പായാണെന്ന് ഫ്രാന്‍സിസ് പാപ്പാ വിശേഷിപ്പിക്കുന്നു.


വിശുദ്ധ രണ്ടാം ജോണ്‍പോള്‍മാര്‍പ്പാപ്പായുടെ  ജീവിതസാക്ഷ്യം യുവതയുടെ ജീവിതയാത്രയ്ക്ക് മാതൃകയാകട്ടെയെന്നും ആ വിശുദ്ധന്‍ പഠിപ്പിച്ചതുപോലെ സഹനത്തിന്‍റെ കുരിശുകള്‍  രോഗികള്‍ ആനന്ദത്തോടെ സംവഹിക്കണമെന്നും തങ്ങളുടെ പുതിയ കുടുംബത്തില്‍ ഒരിക്കലും സ്നേഹത്തിന്‍റെ അഭാവം ഉണ്ടാകാതിരിക്കുന്നതിന് നവദമ്പതികള്‍ ആ വിശുദ്ധന്‍റെ മാദ്ധ്യസ്ഥ്യം തേടണമെന്നും ഫ്രാന്‍സിസ് പാപ്പാ പൊതുകൂടിക്കാഴ്ചാപരിപാടിയുടെ അവസാനം  യുവജനങ്ങളെയും രോഗികളയും നവദമ്പതികളെയും പ്രത്യേകം സംബോധനചയ്ത അവസരത്തില്‍ പറഞ്ഞു .

ഒക്ടോബര്‍ 22-ന് തിരുസഭ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ ഓര്‍മ്മയാചരിക്കുന്നത്. ബുധനാഴ്ച(21/10/15) വത്തിക്കാനില്‍ അനുവദിച്ച  പ്രതിവാര പൊതുകൂടിക്കാഴ്ചാവേളയില്‍ പങ്കെടുത്തവരില്‍ ഈ വിശുദ്ധന്‍റെ ജന്മാനാടായ  പോളണ്ടില്‍ നിന്നെത്തിയിരുന്നവരെ പ്രത്യേകം സംബോധന ചെയ്യവെ, അനുസ്മരിച്ച  പാപ്പാ താന്‍ കുടുംബത്തെ അധികരിച്ചു നടത്തിയ പ്രഭാഷണത്തിന്‍റെ പശ്ചാത്തലത്തില്‍ ആണ് ഇതു പറഞ്ഞത്.

Source: Vatican Radio