News >> സിനഡിന്‍റെ പതിമൂന്നാം ദിവസ പത്രസമ്മേളന റിപ്പോര്‍ട്ട്


വത്തിക്കാന്‍ വാര്‍ത്താകാര്യാലയം ഡയറക്ടര്‍ ഫാദര്‍ ലൊമ്പാര്‍ഡിയുടെ നേതൃത്വത്തില്‍ നടന്ന കുടുംബങ്ങള്‍ക്കായുള്ള സിനഡിന്‍റെ പതിമൂന്നാം ദിവസത്തെ പത്രസമ്മേളനത്തില്‍ ആഫ്രിക്കയെയും യൂറോപ്പിനെയും അമേരിക്കയെയും പ്രതിനിധീകരിച്ച് മൂന്നു കര്‍ദ്ദിനാള്‍മാരും പങ്കെടുത്തു. അതില്‍ സൗത്ത് ആഫ്രിക്കയില്‍നിന്നുള്ള കര്‍ദ്ദിനാള്‍ വില്‍ഫ്രിട് നേപ്യര്‍ ഒരഥിതിയായാണ് അവരോടൊപ്പം ചേര്‍ന്നത്. 

ചൊവ്വാഴ്ച രാവിലെ ചെറുഗ്രൂപ്പുകളിലുള്ള സിനഡിന്‍റെ മൂന്നാം ഭാഗം ചര്‍ച്ചകള്‍ അവസാനിപ്പിച്ചുവെന്നും ബുധനാഴ്ചയെ അതിന്‍റെ റിപ്പോര്‍ട്ടുകള്‍ നല്കാന്‍ കഴിയുവെന്നും ഫാദര്‍ ലൊമ്പാര്‍ഡി പറഞ്ഞു. 

രണ്ടാഴ്ചയായി പങ്കെടുക്കുന്ന സിസഡിലൂടെ സിനഡാലിറ്റിയുടെ യഥാര്‍ത്ഥത്തിലുള്ള അര്‍ത്ഥം മനസ്സിലാക്കാന്‍ കഴിഞ്ഞുവെന്നും അവരു‍ടെ ചെറുഗ്രൂപ്പുകളില്‍ വിവാഹ തയ്യാറെടുപ്പുകളെക്കുറിച്ചും വിവാഹം അസാധുവാക്കല്‍ സംബന്ധിച്ച കൃത്യമായ നടപടികളെക്കുറിച്ചുമാണ് ചര്‍ച്ച ചെയ്തതെന്നും സ്പെയിനിലെ കര്‍ദ്ദിനാള്‍ ലൂയിസ് മാര്‍ത്തിനെസ് സിസ്റ്റാക്ക് ഈ സമ്മേളനത്തില്‍ സൂചിപ്പിച്ചു.

മെക്സിക്കോയില്‍നിന്നുള്ള കര്‍ദ്ദിനാള്‍ ആല്‍ബെര്‍ത്തൊ സ്വാരെസ് ഇന്‍ഡ, കുടുംബം  സഭയുടെ ജീവകോശമായതിനാല്‍, ഈ സിനഡ് ലോകം മുഴുവനും സുശക്തഫലമുളവാക്കുന്ന ഒന്നാണെന്നും പത്ര സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. രൂപതകളില്‍ ബിഷപ്പുമാര്‍ കരുണയുടെ മദ്ധ്യസ്ഥര്‍ ആകണമെന്നും ഒരമ്മയെപ്പോലെ മറ്റുള്ളവരെ ശ്രവിക്കണമെന്നും പ്രസ്താവിച്ചു. അമേരിക്കയില്‍ അഭയാര്‍ത്ഥികളെ ഇടവകകള്‍ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും വിദേശ പോളിസികള്‍ മൂലം പല കുടുംബങ്ങളും വിഭജിച്ചുപോയിട്ടുണ്ടെന്നും അവരെ പിന്തുണയ്ക്കാന്‍ ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

പ്രഥമമായി ദൈവം സഭയെ നയിക്കുന്നതിനാലും പാപ്പാ ഫ്രാന്‍സിസിന്‍റെ ഇപ്പോഴത്തെ അജപാലന രീതികള്‍ വഴിയും, ആഫ്രിക്കയിലെ മെത്രാന്മാര്‍ വലിയ ശുഭാപ്തി വിശ്വാസത്തിലാണെന്ന് കര്‍ദ്ദിനാള്‍ നേപ്യര്‍ പറഞ്ഞു. ആഫ്രിക്കയില്‍ വിവാഹമെന്നത് രണ്ടു വ്യക്തികള്‍ മദ്ധ്യേയുള്ള ഒന്നല്ലെന്നും, എന്നാല്‍ രണ്ടു കുടുംബങ്ങള്‍ മദ്ധ്യേ ഉള്ളതാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.  

വിവാഹം അസാധുവാക്കല്‍ സംബന്ധിച്ച്, ജനങ്ങളെ സഹായിക്കുന്നതില്‍ മോത്തു പ്രോപ്രിയൊ വളരെ പ്രയോജനപ്രദമാണെന്ന് മൂന്നു കര്‍ദ്ദിനാളുമാരും സൂചിപ്പിച്ചു.       

പത്ര സമ്മേളനാവസാനത്തില്‍ കര്‍ദ്ദിനാള്‍ നേപ്യര്‍ സഭയുടെ ആശയവിനിമയ രീതികള്‍ കൂടുതല്‍ മൃദുലമായതും ഉള്‍ക്കൊള്ളിക്കുന്നതുമാകണമെന്നും സേവകനും പുരോഹിതനും പ്രവാചകനുമെന്ന നിലയില്‍, സഭ, നയപരമായി ശരിയായ സംസാരശൈലി ഉപയോഗിക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദഹം അഭിപ്രായപ്പെട്ടു. 

Source: Vatican Radio