News >> സിനഡിലെ ശ്രോതാക്കളായവരുടെ ഇടപെടലുകള്‍.


കുടുംബത്തിലും സമൂഹത്തിലും സഭയിലും സ്ത്രീകളുടെ കര്‍ത്തവ്യം, സാംസ്കാരിക ഭിന്നതകള്‍, മരുന്നുകളുടെ നീതിശാസ്‌ത്രം, പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവകുടുംബങ്ങളുടെ അവസ്ഥ, കുടുംബങ്ങളുടെ മത ബോധന പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ സാക്ഷ്യങ്ങള്‍ എന്നീ വിഷയങ്ങളെ സംബന്ധിച്ചായിരുന്നു പ്രധാനമായും, സിനഡിലെ ശ്രോതാക്കളായവര്‍  തങ്ങളുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചത്.

സഭ സ്ത്രീകളെ ശ്രവിക്കേണ്ടതാവശ്യമാണെന്ന് വനിത പ്രതിനിധിയായ റോമാ സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ ലുചേത്താ സ്കരാഫിയ സിനഡു പിതാക്കന്മാരോട് അഭ്യര്‍ത്ഥിച്ചു.

ആഫ്രിക്കയിലെ സ്ത്രീകള്‍ തങ്ങളുടെ പങ്കാളികളുടെ സഹായമില്ലാതെയും കുടുംബത്തെ സംരക്ഷിക്കുന്നതില്‍ അറിയപ്പെടുന്നവരാണെന്നും പുരുഷന്‍ ഗൃഹനാഥനാണെങ്കിലും സ്ത്രീ കുടുംബത്തിന്‍റെ ഹൃദയഭാഗമായി പങ്കുവഹിക്കുന്നെന്നും നൈജീരിയയിലെ കത്തോലിക്കാ വിമന്‍ ഓര്‍ഗനൈസേഷന്‍റെ നാഷനല്‍ പ്രസിഡന്‍റ് ആഗ്നെസ് അഭിപ്രായപ്പെട്ടു.

അമേരിക്കയില്‍ നിന്നുള്ള സിസ്റ്റര്‍ മോറീന്‍ കെല്ലഹര്‍  ആരെയും ഒഴിവാക്കാത്ത, മറക്കാത്ത, -നമ്മള്‍- എന്ന അവബോധം സഭ കുടുംബങ്ങളില്‍ വളര്‍ത്തിയെടുക്കണമെന്ന് ചുണ്ടിക്കാട്ടി. വര്‍ദ്ധിച്ചുവരുന്ന കുടിയേറ്റവും അഭയാര്‍ത്ഥികളും കാരണം കൂടിവരുന്ന മിശ്രവിവാഹങ്ങളെക്കുറിച്ചും അവരുടെ കുടുംബപ്രശ്നങ്ങളെക്കുറിച്ചും ഈജിപ്തില്‍നിന്നുള്ള പാസ്ററര്‍ സംസാരിച്ചത് ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചു. 

Source: Vatican Radio