News >> മതവിശ്വാസങ്ങളും മൂല്യങ്ങളും ഒരു സമൂഹത്തിന്‍റെ അടിസ്ഥാന ഘടകങ്ങള്‍
ഒക്ടോബര്‍ 19-ന്, ഏതന്‍സില്‍ നടന്ന സമ്മേളനത്തില്‍ സംസാരിക്കവെയാണ്, മതവിശ്വാസങ്ങളും മൂല്യങ്ങളും ഒരു സമൂഹത്തിന്‍റെ പ്രധാനപ്പെട്ട അടിസ്ഥാന ഘടകങ്ങളെന്ന് ആര്‍ച്ച്ബിഷപ്പ് ഗാല്ലഗര്‍ അഭിപ്രായപ്പെട്ടത്. വത്തിക്കാന്‍റെ വിദേശബന്ധകാര്യാലയ സെക്രട്ടറിയാണ് ആര്‍ച്ച്ബിഷപ്പ് പോള്‍ റിച്ചര്‍ഡ് ഗാല്ലഗര്‍. "വിവിധ മതസാംസ്കാരിക വിശ്വാസങ്ങളും മദ്ധ്യപൂര്‍വ്വ ദേശത്തെ സമാധാനപരമായ സഹവര്‍ത്തിത്വവും" എന്ന വിഷയത്തെ സംബന്ധിച്ചായിരുന്നു ഒക്ടോബര്‍ 18 മുതല്‍ 20 വരെയുണ്ടായിരുന്ന ഈ സമ്മേളനം. മദ്ധ്യപൂര്‍വ്വ ദേശത്തെ വിവിധ രീതിയിലുള്ള ആളുകളും സംസ്കാരവുമായുള്ള സമാധാനപരമായ സഹവര്‍ത്തനത്തിന് മനുഷ്യാവകാശങ്ങളെ ആദരിക്കുകയും, പ്രത്യേകിച്ച് മതസ്വാതന്ത്ര്യത്തെയും ധര്‍മ്മബോധത്തെയും ബഹുമാനിക്കുകയും ചെയ്യുന്നതാണ് പൊതുനന്മക്കായുള്ള ഫലപ്രദമായ ഉപായമെന്ന് അദ്ദേഹം അനുസ്മരിപ്പിച്ചു. മതവിശ്വാസങ്ങളും അവയുടെ മൂല്യങ്ങളും ഒരു സമൂഹത്തിന്‍റെ പ്രധാനപ്പെട്ട അടിസ്ഥാന ഘടകങ്ങളായിരിക്കുന്നപോലെ മതസ്വാതന്ത്ര്യം പാരമ്പര്യസിദ്ധമായ മനുഷ്യാവകാശമാണെന്നും പ്രസ്താവിച്ചു അദ്ദേഹം. തിരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങളില്‍ മാത്രം ഒതുക്കിനിര്‍ത്താതെ, ജനാധിപത്യത്തിന്‍റെ സംസ്കാരം വളര്‍ത്തുന്നതും അഭിവൃദ്ധിപ്പെടുത്തുന്നതും ആയിരിക്കണം ജനായത്തഭരണമെന്ന് ആര്‍ച്ച്ബിഷപ്പ് ഊന്നിപ്പറഞ്ഞു.Source: Vatican Radio