News >> മെത്രാന്മാരുടെ സിനഡ് സമാപന ദിനങ്ങളിലൂടെ
മെത്രാന്മാരുടെ സിനഡിന്‍റെ പതിനാലാം സാധാരണ സമ്മേളനത്തിന്‍റെ
പതിനഞ്ചാം പൊതുയോഗം (GENERAL CONGREGATION) വ്യാഴാഴ്ച (22/10/15) ഉച്ചതിരിഞ്ഞ് വത്തിക്കാനില്‍ നടന്നു.
ഈ ഞായാറാഴ്ച (25/10/15) സമാപിക്കുന്ന ഈ സിനഡിന്‍റെ ചര്‍ച്ചകളില്‍ നിന്നുരുത്തിരിഞ്ഞ നിഗമനങ്ങളും നിര്‍ദ്ദേശങ്ങളുമെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടു തയ്യാറാക്കുന്ന അന്തിമരേഖയുടെ കരടുരൂപം ഈ യോഗത്തില്‍ അവതരിപ്പി ക്കപ്പെടുകയും സിനഡു പിതാക്കന്മാര്‍ക്ക് നല്‍കപ്പെടുകയും ചെയ്തു.
വെള്ളിയാഴ്ച (23/10/15) നടക്കുന്ന
പതിനാറാം പൊതുയോഗത്തില്‍ ഈ നക്കലിനെക്കുറിച്ചുള്ള അഭിപ്രായം സിനഡുപിതാക്കന്മാര്‍ വ്യക്തമാക്കുകയും നിരീക്ഷണങ്ങള്‍ എഴുതിനല്കുകയും ചെയ്യും.
അടുത്ത ദിവസം അതായത് ശനിയാഴ്ച(24/10/15)
പതിനേഴാം പൊതുയോഗത്തില്‍ അന്തിമരേഖ പൊതുവായി പാരായണം ചെയ്യപ്പെടും. അന്നുച്ചതിരിഞ്ഞ്
പതിനെട്ടാമത്തെ പൊതുയോഗത്തില്‍ ഈ രേഖയെ അധികരിച്ചുള്ള വോട്ടെടുപ്പു നടക്കുകയും TE DEUM, അഥവാ, കൃതജ്ഞതാപ്രകാശന സ്തോത്രഗീതം ആലപിക്കപ്പെടുകയും ചെയ്യും.
'സഭയിലും സമകാലീനലോകത്തിലും കുടുംബത്തിനുള്ള വിളിയെയും ദൗത്യ'ത്തെയും കുറിച്ച് ഒക്ടോബര്‍ 4 മുതല്‍ ചര്‍ച്ചചെയ്ത മെത്രാന്മാരുടെ സിനഡിന്‍റെ പതിനാലാം സാധാരണ പൊതുസമ്മേളനത്തിന് ഞായറാഴ്ച രാവിലെ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ സിനഡുപിതാക്കന്മാര്‍ സഹകാര്‍മ്മികരായും ഫ്രാന്‍സിസ് പാപ്പാ മുഖ്യകാര്‍മ്മികനായും അര്‍പ്പിക്കുന്ന സാഘോഷമായ സമൂഹബലിയോടുകൂടി തിരശ്ശീല വീഴും.
Source: Vatican Radio