News >> പാപ്പാ പുതിയൊരു അജപാലനവിഭാഗം രൂപീകരിക്കും


അല്മായവിശ്വാസികള്‍ക്കും കുടുംബത്തിനുമായുള്ള പൊന്തിഫിക്കല്‍ സമിതികള്‍ക്ക് പകരമായി പുതിയൊരു വിഭാഗത്തിന് രൂപം നല്‍കുമെന്ന് പാപ്പാ വെളിപ്പെടുത്തി.

     വത്തിക്കാനില്‍ സമ്മേളിച്ചിരിക്കുന്ന മെത്രാന്മാരുടെ സിനഡിന്‍റെ പതിനാലാം സാധാരണ പൊതുസമ്മേളനത്തിന്‍റെ, വ്യാഴാഴ്ച (22/10/15) വൈകുന്നേരം നടന്ന പതിനഞ്ചാം പൊതുയോഗത്തിന്‍റെ (GENERAL CONGREGATION) ആരംഭത്തിലാണ് ഫ്രാന്‍സിസ് പാപ്പാ തന്‍റെ ഈ തീരുമാനം അറിയിച്ചത്.

     ജീവനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ അക്കാദമി പുതിയ വിഭാഗത്തോടു ചേര്‍ക്കപ്പെടുമെന്നും പാപ്പാ വെളിപ്പെടുത്തി.

     പുതിയവിഭാഗത്തിന്‍റെ ദൗത്യങ്ങള്‍ കാനന്‍നിയമാനുസൃതം, കൃത്യമായി രേഖാമൂലം തായ്യറാക്കുന്നതിന് ഒരു പ്രത്യേക സമിതിക്ക് താന്‍ രൂപനല്കിക്കഴിഞ്ഞതായും പാപ്പാ അറിയിച്ചു.

     ഈ സമിതി തയ്യറാക്കുന്ന രേഖ കര്‍ദ്ദിനാള്‍സമിതിയുടെ ഡിസംബറില്‍ ചേരുന്ന യോഗം പഠനവിധേയമാക്കും.

Source: Vatican Radio